ശബരിമലയിലെ വലിയ പോലീസ് വിന്യാസം; പഴയ ചിത്രങ്ങളുപയോഗിച്ചുള്ള സംഘപരിവാറിന്റെ കള്ളവും പൊളിഞ്ഞു

തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രതിഷേധം നടത്തുന്ന സംഘപരിവാര്‍ പുതിയ അടവുകളുമായാണ് ഓരോ ദിവസവും എത്തുന്നത്. പക്ഷേ അവയെല്ലാം പൊൡയുകയാണ്. ആട്ട ചിത്തിര വിശേഷ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന പോലീസ് സന്നാഹമെന്ന പേരില്‍ പഴയ ചിത്രങ്ങള്‍ ഉയോഗിച്ചാണ് പുതിയ പ്രചാരണം. ഇതും പൊളിയുകയാണ്. ഇതിന്റെ സത്യാവസ്ഥ തുറന്നുകാട്ടി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് രംഗത്തെത്തി.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളും പഴയതാണ്. ഇതില്‍ ഒന്ന് 2016 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ദിവസങ്ങളിലുള്ള ചിത്രമാണ്. അന്ന് വാര്‍ത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
hindu

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ശബരിമല സന്നിധാനത്ത് പൊലീസിനെ നിറച്ചുവെന്നു കാണിച്ച് വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

1) 2016 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണു ആദ്യത്തേത്. ( വാര്‍ത്ത ലിങ്ക് ചേര്‍ക്കുന്നു)

Latest
Widgets Magazine