നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയതെന്ന് സാക്ഷി മൊഴികൾ..ശുഹൈബിന്റെ കൊലപാതകം തൊഴിലാളി യൂണിയന്‍ പ്രാദേശിക നേതാവിന്റെ അറിവോടെ

കൊച്ചി:അതിക്രൂരമായിട്ടാണ് കണ്ണൂരിലെ യൂയൂത്ത്‌ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയതെന്ന് സാക്ഷി മൊഴികൾ..ശുഹൈബിന്റെ കൊലപാതകം തൊഴിലാളി യൂണിയന്‍ പ്രാദേശിക നേതാവിന്റെ അറിവോടെ എന്നും സൂചനയുണ്ട് .സി.പി.എം. പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പ്രചരിച്ചതിനു പിന്നാലെയാനു തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന സംഭാഷണം പുറത്തുവന്നിരിക്കുന്നത്. നേരിട്ടും അല്ലാതെയും ഭീഷണിയുണ്ടന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഷുെഹെബ് വെളിപ്പെടുത്തുന്നുണ്ട്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷി മൊഴികളിൽ തന്നെ വ്യക്തമാണ്.

നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.

സംഭവ സമയം ശുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം ജീവനക്കാരോ, സമീപവാസികളോ കൊലയാളിസംഘത്തിനു ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് സംശയിക്കുന്നു. അക്രമികളുടെ നിരീക്ഷണത്തിലായിരുന്നു നേതാവെന്നും സൂചനയുണ്ട്. വാട്സാപ്പ് വഴിയാണ്‌ സന്ദേശം കൈമാറിയതെന്നും പോലീസിന് സൂചനയുണ്ട്. തെരൂറിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ മട്ടന്നൂര്‍ഭാഗത്തു നിന്നെത്തിയ ഫോര്‍ രജിസ്ട്രേഷന്‍ വെള്ള വാഗണാറില്‍ മുഖംമുടി ധരിച്ചെത്തിയ നാലംഗ സംഘമാണ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ശുഹൈബിനെ കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലയാളിസംഘം മുഖംമൂടി ധരിച്ചതും നമ്പർ ഇല്ലാത്ത കാര്‍ ഉപയോഗിച്ചതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. എടയന്നൂര്‍ തെരൂറിലെ സുഹൃത്തിന്റെ ചായക്കടയില്‍നിന്ന ശുഹൈബിനെ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അരയ്ക്ക് താഴേക്ക് 37 വെട്ടുകളാണു ശരീരത്തിലേറ്റത്. ശുഹൈബിനെ ലക്ഷ്യംവച്ച്‌ മാത്രമാണു കൊലയാളി സംഘം എത്തിയത്. ഒരു തൊഴിലാളി യൂണിയന്‍ പ്രാദേശികനേതാവിന്റെ അറിവോടെയാണു കൊലപാതകം ആസൂത്രണം ചെയ്തതതെന്നു പോലീസ് സംശയിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴി രക്തം വാര്‍ന്നായിരുന്നു മരണം.

രാത്രി െവെകിയതിനാല്‍ തട്ടുകടയില്‍ ഷുെഹെബും സുഹൃത്തുക്കളും മൂന്നു ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. അക്രമം നടക്കുമ്ബോള്‍ രണ്ടുജീവനക്കാര്‍ കടയിലെ മാലിന്യം കളയാന്‍ പോയെന്നും ഒരാള്‍ ബാത്ത്റൂമിലായിരുന്നു എന്നുമാണു പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

ബോംബ് സ്ഫോടനം കേട്ട് ജീവനക്കാര്‍ ഓടിയെത്തുമ്പോൾ വെട്ടേറ്റു നിലത്തുവീണ ഷുെഹെബിനെയാണ് കണ്ടത്. എന്നാല്‍, അടുത്തേക്കു പോകാന്‍ കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്. വാഹനത്തില്‍ ചിലര്‍ പിന്തുടര്‍െന്നന്നാണു സൂചിപ്പിക്കുന്നത്. ഇക്കാര്യം പിതാവ് മുഹമ്മദും സ്ഥിരീകരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ച 30 പേരില്‍നിന്നാണ് നാലുപേരെ കസ്റ്റഡിയിെലടുത്തത്. ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്തു വരികയാണ്.

ശുഹൈബിനൊപ്പമുണ്ടായിരുന്ന റിയാസില്‍നിന്നും നൗഷാദില്‍നിന്നും അക്രമികളെക്കുറിച്ചും എത്തിയ വാഹനത്തെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതിനിടെ, കൊലവിളി നടത്തിയ ഡി.െവെ.എഫ്.ഐ. നേതാവ് അടക്കമുളളവരെ പോലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു യു.ഡി.എഫ.് നേതാക്കള്‍ ആവശ്യപ്പെട്ടു.

Top