അഭയകേസ് ബോളിവുഡിൽ സിനിമയാകുന്നു

അഭയക്കേസ് ബോളിവുഡിൽ സിനിമയാകുന്നു . സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. ജോമോൻ പുത്തൻപുരസ്‌ക്കലായി വേഷമിടുന്നത് ബോളിവുഡ് താരം ഇർഫാൻ ഖാനാണ്. ജോമോൻ പുത്തൻപുരയ്ക്കലിന് നിർമ്മാണക്കമ്പനി 10 ലക്ഷം രൂപ റോയൽറ്റി നൽകും. കേരളത്തിൽ തന്നെയായിരിക്കും ചിത്രീകരണം.

Latest
Widgets Magazine