ലോകകപ്പിന് മണിക്കൂറുകള്‍ക്ക് മാത്രം അവശേഷിക്കേ സ്‌പെയ്ന്‍ കോച്ചിനെ പുറത്താക്കി: ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്പെയിന്‍ കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകന്‍ ജുലന്‍ ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിന്‍ സിദാന്‍ രാജിവച്ചൊഴിഞ്ഞ റയല്‍ മാഡ്രിഡ് എഫ്‌സിയുടെ മാനേജര്‍ പദവി സ്വീകരിച്ചതാണ് കാരണം.
സിദാന്റെ ഒഴിവിലേക്ക് 21 ദിവസം മുന്‍പാണ് ലോപെതുഗി കരാര്‍ ഒപ്പുവച്ചത്. എന്നാലിത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ അറിഞ്ഞത്. ഈ നീക്കത്തില്‍ ഏറെ രോഷാകുലനായാണ് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചത്.

‘ജുലന്‍ ലോപെതുഗിയെ ദേശീയ ടീമിന്റെ മാനേജര്‍ പോസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു’ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയല്‍സ് പറഞ്ഞു.

‘ഞങ്ങള്‍ ഇവിടെ വരെയെത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. പക്ഷെ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹത്തെ പുറത്താക്കാതിരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് എല്ലാ ആശംസകളും’ ലൂയിസ് കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine