മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍: സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണം –ജേക്കബ് തോമസ്

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് . ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. പ്രതികള്‍ക്കായി പ്രഗല്‍ഭരായ അഭിഭാഷകര്‍ ഹാജരാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സിന്റെ ശിപാര്‍ശ. കെ.എം മാണിക്കെതിരായ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ ശിപാര്‍ശ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാണിയും ബാബുവും കുറ്റക്കാരല്ലെന്ന് നിലപാട് സ്വീകരിച്ച അഭിഭാഷകരാണ് വിജിലന്‍സിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തിന് വേണ്ടി എം.കെ ദാമോദരനും ഹാജരായിരുന്നു.കോഴി നികുതിക്കേസില്‍ മാണിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവും മുതിര്‍ന്ന അഭിഭാഷകനുമായ എം.കെ. ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായിരുന്നു. ദാമോദരനോടൊപ്പം മുട്ടാന്‍ കഴിയുന്ന അഭിഭാഷകരെയാണ് വിജിലന്‍സിന് വേണ്ടത്. കേസ് തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.നിലവില്‍ അഴിമതിക്കേസുകളില്‍ ഹാജരാകുന്നത് വിജിലന്‍സിന്‍െറ നിയമോപദേശകരാണ്. എന്നാല്‍, പാമോലിന്‍, ബ്രഹ്മപുരം ഉള്‍പ്പെടെ അഴിമതിക്കേസുകളില്‍ നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നു.മാണിക്കെതിരെ നിലവില്‍ മൂന്ന് വിജിലന്‍സ് കേസുകളും ഒരു ത്വരിത പരിശോധനയുമാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കെ. ബാബുവിനെതിരെ ബാര്‍ കോഴ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ബാര്‍ കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തിന് പുറമെ കോഴി നികുതി, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കല്‍ എന്നീ കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.ബാറ്ററി നിര്‍മാണശാലക്ക് നികുതിയിളവ് നല്‍കിയതിലും വിജിലന്‍സ് അടുത്തിടെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.സമൂഹവിവാഹം നടത്തിയത് അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ് പ്രകാരം ത്വരിതപരിശോധന നടക്കുന്നത്.

Top