20 വർഷമായി പകൽ മുഴുവനും വെള്ളത്തിൽ കിടക്കുന്ന സ്ത്രീ…

വെസ്റ്റ് ബംഗാൾ സ്വദേശിനിയായ ഒരാളാണ് കഴിഞ്ഞ ഇരുപതു വർഷങ്ങളായി പകൽ സമയം മുഴുവൻ വീടിനു സമീപമുള്ള നദിയിൽ മുങ്ങി കിടക്കുന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിന്‍റെ പേര് വ്യക്തമല്ല. എല്ലാ ദിവസവും സൂര്യൻ ഉദിക്കുന്നതിനു മുൻപേ തന്നെ എഴുന്നേൽക്കുന്ന ഇവർ തലയിൽ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ് പതിവ്. ഇരുപത് വർഷങ്ങൾക്കു മുൻപ് 1998 മുതലാണ് ഇവർ ഈ ശീലം ആരംഭിച്ചത്. സൂര്യ പ്രകാശം ശരീരത്തിൽ വീഴുമ്പോൾ ഇവർക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും.

ഇതിൽ നിന്നും മുക്തി നേടുവാനായാണ് ഇവർ വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. എല്ലാ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ഇവർ വെള്ളത്തിൽ കിടക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഇവരുടെ കുടുംബത്തിന് ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നത്തിനുള്ള പരിഹാരം ഇവർ കണ്ടെത്തുന്നത്. അരിയും കുറച്ചു പച്ചക്കറികളും വെള്ളവുമാണ് ഇവർ ദിവസേന ഭക്ഷിക്കുന്നത്.

ഇവർ വെള്ളത്തിൽ കിടക്കുമ്പോൾ കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയിൽ എത്തിച്ചു നൽകുന്നത്. വെള്ളത്തിൽ കിടക്കുന്ന സമയം ഇവരെ കാണുവാനായി എല്ലാ ദിവസവും ബന്ധുക്കളും മറ്റ് ഗ്രാമവാസികളും എത്താറുണ്ട്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചോർത്ത് എല്ലാവർക്കും ആശങ്കയുണ്ടെങ്കിലും സഹായിക്കുവാനായി ആരും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനപ്രശ്നം.

Latest
Widgets Magazine