യെദിയൂരപ്പ വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന.യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.യെദിയൂരപ്പ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ അറിയിച്ചതെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ഏത് വിധേനയും കര്‍ണാടകയില്‍ അധികാരത്തില്‍ വരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മോദിയുടെ പ്രത്യേക ദൂതനായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ രാവിലെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഗുലാം നബി ആസാദും കെ.സി വേണുഗോപാലും വ്യക്തമാക്കി. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

ഗുജറാത്തിലെ ആര്‍.എസ്.എസ് നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ് ഗവര്‍ണര്‍ വാജുഭായ് വാല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ബി.ജെ.പി അനുകൂലമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതിന്റെ സൂചനകളും കഴിഞ്ഞ ദിവസം കണ്ടിരുന്നു. എച്ച്.ഡി കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ പരമേശ്വറും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹം യെദിയൂരപ്പയെ തിരക്കിട്ട് രാജ്ഭവനിലേക്ക് വിളിച്ച് വരുത്തി ആദ്യം അദ്ദേഹത്തെ കണ്ട ശേഷമാണ് മറ്റുള്ളവരെ കാണാന്‍ തയ്യാറായത്.

എംഎൽഎമാരെ രാജിവെപ്പിക്കാൻ നീക്കം

കര്‍ണാടകത്തിൽ പത്ത് എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കൾ സൂചന നൽകി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു. ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കിൽ ഉടൻ കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.

2008ൽ ബി.ജെ.പി നേടിയത് 110 സീറ്റുകളായിരുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരെയും നാല് കോണ്‍ഗ്രസ് എം.എൽ.എമാരെയും അന്ന് രാജിവെപ്പിച്ചു. ഇതിൽ അ‍ഞ്ചുപേര്‍ പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇതേ തന്ത്രമാണ് ഇന്നലെ രാത്രി മുതൽ ബി.ജെ.പി കര്‍ണാടകത്തിൽ പയറ്റുന്നത്. പത്തുപേരെ രാജിവെപ്പിക്കുകയും രണ്ട് സ്വതന്ത്രരെയും ഒരു ബി.എസ്.പി എം.എൽ.എയെയും ഒപ്പം കൊണ്ടുവരികയും ചെയ്താൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് ബി.ജെ.പി കരുതുന്നു.

ഇതിന് ആവശ്യമായ വഴിയെല്ലാം തേടാനാണ് പ്രധാനമന്ത്രിയുടെ അനുമതിയോടെ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കിയാൽ ലിംഗായത്ത് സമുദായത്തെ വീണ്ടും ഒറ്റക്കെട്ടായി പാര്ടിക്ക് പിന്നിൽ അണിനിരത്താമെന്നും ബി.ജെ.പി കരുതുന്നു. അതിനാൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ സര്‍ക്കാര്‍ താഴെ വീണാൽ പോലും രാഷ്ട്രീയമായി നേട്ടമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 1996ൽ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടപ്പോൾ സംസ്ഥാന പാര്‍ടി അദ്ധ്യക്ഷനായ വ്യക്തിയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ വാജുഭായ് വാലെ എന്ന് ചൂണ്ടിക്കാട്ടി രാംമാധവ് രംഗത്തെത്തി. അതിനാൽ ധാര്‍മ്മികതയെ കുറിച്ച് ജെ.ഡി.യു സംസാരിക്കേണ്ടെന്ന് രാംമാധവ് ട്വീറ്റ് ചെയ്തു.7

അതേസമയം അമിത്ഷാ നടത്തുന്ന ഈ നീക്കത്തോട് പാര്‍ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കൾക്ക് എതിര്‍പ്പുണ്ട്. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതാണ് 2019 മുൻനിര്‍ത്തിയുള്ള നല്ല തീരുമാനമെന്ന് ഇവര്‍ സ്വകാര്യമായി വാദിക്കുന്നു. അതിനിടെ ഗവര്‍ണറുടെ തീരുമാനം എതിരാവുകയാണെങ്കിൽ കോണ്‍ഗ്രസ് ഉടൻ കോടതിയെ സമീപിക്കും. കപിൽ സിബൽ, അഭിഷേക് സിംഗ് വി എന്നിവര്‍ക്കാണ് ഇതിനുള്ള ചുമതല ഹൈക്കമാന്‍റ് നൽകിയിരിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നാലെ പോവുകയില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട്. മേഘാലയിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ ഭൂരിപക്ഷമുള്ള സഖ്യത്തെയാണ് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കുന്നതിന് ക്ഷണിച്ചത്. സമാനമായി നിലപാട് ഇവിടെയും സ്വീകരിക്കണമെന്ന് തങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

Top