നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്; പിന്തുണയുമായി പിതാവ്; ഏത് പാര്‍ട്ടിയില്‍ ചേരും?

തെന്നിന്ത്യന്‍ താരമായ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും നടന്‍ സത്യരാജ് പ്രതികരിച്ചു. എന്നാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിലേക്കാവും ചേരുക എന്നത് വ്യക്തമാക്കിയിട്ടില്ല. ന്യുട്രീഷ്യനിസ്റ്റാണ് ദിവ്യ. പാവപ്പെട്ടവര്‍ക്ക് സൗജന്യ പോഷകാഹാരം നല്‍കുന്നതിനായി മഹില്‍മതി ഇയക്കം എന്ന പേരില്‍ ഒരു പ്രസ്ഥാനം നടത്തുന്ന ദിവ്യ ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീല്‍ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.

Top