നടന്‍ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ ചെന്നൈ കോടതി ഉത്തരവ്.

നടന്‍ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ ചെന്നൈ കോടതി ഉത്തരവ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ടാണ് കേസ്.

ജാതി-പോലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ജയ് ഭീം എന്ന സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ സൂര്യയും ജ്യോതികയും കോടതിയില്‍ ഹാജരായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുടെ സംവിധായകന്‍ ടിജെ ജ്ഞാനവേലിനെതിരെയും കേസെടുക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സിനിമ വണ്ണിയാര്‍ ഫോബിയ വളര്‍ത്തുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, സമുദായ നേതാവിന്റെ പേര് ദുരുപയോഗം ചെയ്തതും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

Top