തിരുവനന്തപുരം: ശംഖുമുഖം വെട്ടുകാടിന് സമീപം മദ്ധ്യവയസ്കയെ ബലാത്സംഗം ചെയ്തതായി പരാതി. 57 വയസുള്ള സ്ത്രീയുടെ പരാതിയില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ അജ്ഞാതനായ യുവാവ് ബലാത്സംഗം ചെയ്തെന്നാണ് മൊഴി. സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായും പരാതിയുണ്ട്. പുലര്‍ച്ചെ നാലരയോടെയാണ് ഇയാള്‍ മടങ്ങിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് സംശയമുണ്ട്. പ്രദേശം കേന്ദ്രീകരിച്ച മയക്കുമരുന്ന് മാഫിയ്ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.


