
ബിന്ദു അമ്മിണിക്ക് മുളക് സ്പ്രേ…ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഈ വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ കസ്റ്റഡിയിലെത്തു. ബിന്ദുഅമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി.തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പോകാനായി പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഭൂമാതാബ്രിഗേഡിലെ നാലു പേരാണ് സംഘത്തിലുള്ളത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് തൃപ്തി ദേശായി പറഞ്ഞു.