തൃപ്തി ദേശായി ശബരിമലയിലേക്ക്…’ഉടൻ അവിടേക്ക് പുറപ്പെടും’

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. എന്നാൽ യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത വേളയിലാണ് തൃപ്തി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. കഴിത്ത വർഷം ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനായി എത്തിയിരുന്നു.എന്നാൽ ഇതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നപ്പോൾ ദർശനം നടത്താൻ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല. തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. അതേസമയം, അതേസമയം യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ ഇനിയും ദർശനത്തിനെത്തുമെന്ന് ബിന്ദു അമ്മിണിയും കനകദുർഗയും വ്യക്തമാക്കി. മല കയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു.

ശബരിമല കേസ് വിശാല ബെഞ്ചിന് വിടുന്നതിനെ മൂന്ന് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Top