മല ചവിട്ടാന്‍ തൃപ്തി ഉടനെത്തും

മുംബൈ: സ്ത്രീ പ്രവേശനം ശരിവെച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തും. ഇതുവരെയും എന്ന് ദര്‍ശനം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും താന്‍ എത്തുകയെന്ന് തൃപ്തി ദേശായി മാധ്യമങ്ങളില്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. അയ്യപ്പ ഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് സുപ്രീം കോടതി ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷവും വിധിക്കെതിരെ സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ അനാവശ്യമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top