സൂക്ഷിക്കുക ! ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗീകതയെ ഇല്ലാതാക്കും …

HEAL N

ലൈംഗീകതയെ ഇല്ലാതാക്കുന്ന ഭക്ഷണങ്ങളാണ് ഇതെന്ന് ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസ മായിരിക്കും എന്നാല്‍ സത്യമതാണ്. ഇവയുടെ നിരന്തരമായ ഉപയോഗം ലൈംഗീക ക്ഷമത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു അത്തരം ആഹാര സാധനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ചീസ്: മിക്ക ചീസുകളും നിര്‍മിക്കുന്നത് പശുവിന്‍ പാലുപയോഗിച്ചാണ്. പശുവിന്‍ പാല്‍ ആന്റിബയോടിക്‌സുമായും മറ്റു വളര്‍ച്ചാ ഹോര്‍മോണുകളുമായും സംയോജിപ്പിച്ചാണ് ചീസുണ്ടാക്കുന്നത്. ഇത് അമിതമായി കഴിക്കുന്നത് ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ വര്‍ധിക്കുന്നതിനു കാരണമാകും. ഇത് സെക്‌സ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്വാഭാവികമായ ഉല്പാദനത്തെ തടസ്സപ്പെടുത്തും. അങ്ങനെ നിങ്ങളുടെ ലൈംഗികതയെ കെടുത്തും. ചില പാനീയങ്ങള്‍: പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ ജീനുകളെ സ്വാധീനിക്കുമെന്ന ഒരു റിപ്പോര്‍ട്ട് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം ഇത്തരം പാനീയങ്ങള്‍ പ്രമേഹത്തിനും പല്ലുകളില്‍ ദ്വാരത്തിനും, പൊണ്ണത്തടിക്കും നിര്‍ജ്ജലീകരണത്തിനും കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ലൈംഗികതൃഷ്ണ കുറയ്ക്കും.

കൃത്രിമ മധുരം: ഇത്തരം ഘടകങ്ങള്‍ സെറോടൊണിന്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയ്ക്കുകയും തലവേദന, ഡിപ്രഷന്‍, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും.

പാക്കറ്റു ഭക്ഷണം: ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയവും കൃത്രിമ ഘടങ്ങളും അടങ്ങിയിട്ടുണ്ട്. സോഡിയം ധാരാളം അകത്തു ചെല്ലുകയും പൊട്ടാസ്യം കുറയുകയും ചെയ്താല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകും. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയാനിടയാക്കും. ഉത്തേജനം ഉണ്ടാവുന്ന സമയത്ത് ലൈംഗികബന്ധം ശരിയായി നടക്കണമെങ്കില്‍ ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിനു രക്തം പ്രവഹിക്കണം.

എം.എസ്.ജി: ഭക്ഷണത്തിനു രുചി വര്‍ധിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് എം.എസ്.ജി. പാക്കറ്റ് ഭക്ഷണങ്ങളിലും ഹോട്ടല്‍ ഭക്ഷണങ്ങളിലും മറ്റും ഇതു കാണാം. എം.എസ്.ജി ശരീരത്തില്‍ അധികമായി എത്തിയാല്‍ അത് ഡിപ്രഷന്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കു കാരണമാകും. ഇതും ലൈംഗികതൃഷ്ണ കുറയാനിടയാക്കും. കാപ്പി: ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരുടെ അഡ്രിനല്‍ ഗ്രന്ഥികള്‍ തകരാറിലാവാന്‍ ഇടയുണ്ട്. അഡ്രിനല്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ശരീരത്തിലെ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

f

Top