ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. നിയമമുണ്ടാക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ യോഗം വിളിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം പുറത്തുവിടണമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പുറത്തുവരണം. സ്ത്രീക്ക് നീതി ഉറപ്പുവരുത്തിയാലേ സ്ത്രീപക്ഷ കേരളം ഉണ്ടാകൂവെന്നും സംഘടന ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

Top