ആദൂര്‍: മദ്റസ വിദ്യാര്‍ത്ഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്. കര്‍ണാടക സ്വദേശിയായ അബ്ദുല്‍ ഹമീദിനെതിരെയാണ് (58) ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാ രം കേസെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മദ് സയിലെ അധ്യാപകനാണ് അബ്ദുല്‍ ഹമീദ്.
Read also: നടുറോഡില്‍ കുഞ്ഞിനെ കടിച്ച് പിടിച്ച് കൊണ്ടുപോകുന്ന സിംഹം; വൈറലായ വീഡിയോ കാണാം
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ ഹമീദിനെതിരെ കേസെടുത്തത്.