അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഇനി ‘അപ്നാ ഘര്‍’

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഇനി 'അപ്നാ ഘര്‍'

 

ചുരുങ്ങിയ ചെലവില്‍ വൃത്തിയും സൗകര്യപ്രദവുമായ താമസസൗകര്യമെന്ന സ്വപ്നം അതിഥി തൊഴിലാളികള്‍ക്ക് ഇനി അകലെയല്ല.

ഉത്തരേന്ത്യന്‍ ആഘോഷങ്ങളുടെയും ജീവിതങ്ങളുടെയും ചിത്രങ്ങള്‍ പതിച്ച ചുവരുകള്‍, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം മുറികള്‍, വൃത്തിയും വെടിപ്പുമുള്ള ഭക്ഷണശാലകള്‍, ശുചിമുറികള്‍ എന്നിവയെല്ലാമുണ്ട് കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ അപ്നാ ഘറില്‍. ഉദ്ഘാടന ചടങ്ങിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഇവര്‍ക്കായി മന്ത്രിയുടെ പ്രസംഗം ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യുകയുമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം ഘട്ടത്തിന്റെ ഭാഗമായി താഴെ നിലയിലെ പണിയാണ് പൂര്‍ത്തിയായത്. 7.76 കോടി രൂപ ചെലവിട്ടാണ് താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കെട്ടിടം ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 100 പേര്‍ക്ക് ഇവിടെ താമസിക്കാം. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനുള്ളില്‍ ഒരേക്കര്‍ ഭൂമി ബി.എഫ്.കെ പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായാണ് ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ 15,760 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോബി ഏരിയ, വാര്‍ഡന്റെ മുറി, ഓഫിസ് മുറി, 180 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഭക്ഷണമുറി, വര്‍ക്ക് ഏരിയ, സ്റ്റോര്‍ മുറി, ഭക്ഷണം തയാറാക്കുന്ന മുറി, അടുക്കള, ടോയ് ലറ്റ് ബ്ലോക്ക്, 100 കിടക്കകളോടു കൂടിയ കിടപ്പുമുറികള്‍, റിക്രിയേഷനല്‍ സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യം, അഗ്നിബാധാ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയവയും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളിലെല്ലാംതന്നെ അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ഏറെയും ജോലി ചെയ്യുന്നത്. പലരും ഇപ്പോള്‍ സ്ഥാപനങ്ങളില്‍തന്നെ ഞെക്കിഞെരുങ്ങിയാണ് താമസിക്കുന്നത്. അഞ്ഞൂറിലധികം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കിനാലൂരില്‍ മാത്രമായുണ്ട്. പാലക്കാട് കഞ്ചിക്കോട്ടു 670 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളത്ത് കളമശ്ശേരിയിലും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ ഹോസ്റ്റല്‍ നിര്‍മാണം നടന്നുവരുകയാണ്.

Top