എഴുപത് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ശത്രുവിമാനം തകര്‍ക്കാം; ഇസ്രായേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത് അത്യാധുനീക മിസൈലുകള്‍

ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മില്‍ സുപ്രധാനമായ പ്രതിരോധ കരാറുകള്‍ ഒപ്പുവെച്ചു. 16,830 കോടി രൂപയുടേതാണ് കരാറുകള്‍. ഭൂതല മിസൈല്‍ സംവിധാനം വാങ്ങുന്നതിനായാണ് കരാറുകള്‍.

70 കിലോമീറ്ററുകള്‍ക്കപ്പുറത്ത് വെച്ച് തന്നെ ശത്രുവിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഭൂതല മിസൈല്‍ സംവിധാനം. ഇന്ത്യയുടെ ഡിആര്‍ഡിഒയും ഇസ്രയേലിന്റെ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും തമ്മിലാണ് കരാര്‍. ബാരക്-8 മീഡിയം റേഞ്ച് മിസൈല്‍ സംവിധാനമാണ് ഇന്ത്യയ്ക്ക് കരാര്‍ വഴി ലഭിക്കുക. 560 മിസൈലുകള്‍ അടങ്ങിയ 16 ലോഞ്ചറുകള്‍ ഇന്ത്യക്ക് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ 40,000 ടണ്‍ ഭാരം വരുന്ന ഇതേ സംവിധാനം ഘടിപ്പിക്കുന്നതിനും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Top