കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പിരിച്ചത് വെറും 598 കോടി സിപിഎം 121 കോടിയും കണക്ക് നല്‍കാതെ ബിജെപി; കണക്കില്‍ ചേര്‍ക്കാത്ത കോടികള്‍ ആര് കണ്ടെത്തും ?

ന്യൂഡല്‍ഹി: പിരിവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടിയുടെ നിറവ്യത്യാസമില്ല. പിരിച്ച തുകയുടെ ഉറവിടം പോലും വെളിപ്പെടുത്താന്‍ സിപിഎമ്മിനു പോലും കഴിയുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ അഞ്ച് പ്രമുഖ പാര്‍ട്ടികളുടെ അക്കൗണ്ടിലുള്ള തുകയുടെ 80 ശതമാനവും എവിടെനിന്നെത്തി എന്ന് വെളിപ്പെടുത്താന്‍ ഈ പാര്‍ട്ടികള്‍ക്കാവില്ല. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്ക് പ്രകാരം, കോണ്‍ഗ്രസ്, സിപിഐ(എം), സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ കക്ഷികളുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തം വരുമാനം 844.71 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലുള്ളതാണ് ഈ കണക്കുകള്‍. രാജ്യം ഭരിക്കുന്ന ബിജെപിയാകട്ടെ, ഇതേവരെ ഐടി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുമില്ല. 2014 നവംബറായിരുന്നു സമര്‍പ്പിക്കേണ്ട അവസാന തീയതി.
അഞ്ച് പാര്‍ട്ടികളുടെയും കൂടി ആകെ വരുമാനത്തില്‍ ഉറവിടം അറിയാത്തത് 673.08 കോടി രൂപയ്ക്കാണ്. എന്നാല്‍, ഉറവിടം വെളിപ്പെടുത്താനാവാത്തത് ചെറിയ സംഭാവനകളിലൂടെ പിരിച്ചെടുത്ത തുകയുടേതാണെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നു. വരിസംഖ്യയിലൂടെയും മറ്റും ലഭിക്കുന്ന തുകയാണ് ഇതെന്നാണ് റിട്ടേണുകളില്‍ ഇവര്‍ കാണിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരുമാനത്തിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് കോണ്‍ഗ്രസ്സാണ്. 598.06 കോടി രൂപയാണ് കോണ്‍ഗ്രസ്സിന്റെ വരുമാനം. സിപിഐ(എം) 121.87 കോടി രൂപയും ശേഖരിച്ചിട്ടുണ്ട്. ചെറുകിട സംഭാവനകളിലൂടെയാണ് വരുമാനത്തിന്റെ 67 ശതമാനവും സമാഹരിച്ചതെന്നാണ് പാര്‍ട്ടികളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസ് അതിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കൂപ്പണുകളിലൂടെ സംഭാവന വാങ്ങി സമ്പാദിച്ചതാണ്.

20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകളാണ് ചെറുകിട സംഭാവനകളായി കണക്കാക്കുന്നത്. പാര്‍ട്ടികളുടെ വരുമാനത്തില്‍ 41 ശതമാനമാണ് 20,000ത്തിനു മുകളിലുള്ള വലിയ സംഭാവനകളുള്ളത്. 201314 കാലയളവില്‍ പാര്‍ട്ടികള്‍ സമാഹരിച്ച തുകയില്‍ 112 കോടി രൂപ ആരുടേതാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടികള്‍ക്കായിട്ടില്ല.

Top