ട്രമ്പിന്റെത് സ്ത്രീ വിരുദ്ധ നയങ്ങള്‍ ; തെരുവിലിറങ്ങിയ ലക്ഷക്കണക്കിന്‌ സ്ത്രീകള്‍ക്ക് ആഗോളവ്യാപക ഐക്യദാര്ഡ്യം

ശാലിനി (Herald Special)

വാഷിങ്ങ്ടന്‍ : പ്രസിഡണ്ടായി ഒരു വര്ഷം പൂര്‍ത്തിയാക്കിയ ട്രംപിനു നേരിടേണ്ടി വരുന്നത് പ്രതിഷേധത്തിന്റെ അലയടികള്‍ ആണ്. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന്‌ സ്ത്രീകളാണ് ട്രംപിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ട്രമ്പിന്റെത് സ്ത്രീ വിരുദ്ധ നയങ്ങള്‍ ആണെന്നും അദ്ദേഹത്തിന്റെ ഭരണകാലത്ത് ലൈംഗിക ചൂഷണങ്ങള്‍, വേതനത്തിലെ ലിംഗ വിവേചനം എന്നിവ ഏറി വരുന്നു എന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. വംശീയ ന്യുനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെ ട്രംപ് വിദ്വേഷപരമായ പ്രസംഗങ്ങള്‍ ആണ് നടത്തുന്നത്. വാഷിങ്ങ്ടന്‍, ന്യൂ യോര്‍ക്ക്,ലോസ് അഞ്ചലസ്, ഷിക്കാഗോ എന്നിവ ഉള്‍പ്പെടെ 250 നഗരങ്ങളില്‍ ആണ് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷവും ലോസ് അഞ്ചല്സില്‍ മൂന്നു ലക്ഷവും വനിതകള്‍ ട്രംപിനെതിരെ അണിനിരന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി . മാര്‍ച്ചിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിഡ്നി,ലണ്ടന്‍,ടോക്കിയോ നഗരങ്ങളിലും ട്രംപിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി. കഴിഞ്ഞ വര്ഷം ഹവാനയില്‍ ഹവായിയില്‍ നിന്നുള്ള തെരേസ ഷുക്ക് വിഭാവനം ചെയ്ത ട്രംപ് വിരുദ്ധ റാലി സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ സംഭവം ഒന്നും ട്രംപിനെ തൊട്ട മട്ടില്ല. സ്ത്രീകള്‍ക്ക് മാര്‍ച്ചു നടത്തുന്നതിന് അനുയോജ്യമായ സുന്ദര അന്തരീക്ഷമാണ് രാജ്യത്തെന്നു അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ഒരു വര്ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിനെതിരെ ഷട്ട് ഡൌന്‍ സാമ്പത്തിക പ്രതിസന്ധി ബില്‍ പാസാക്കി. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ന് സെനറ്റ് യോഗം ചേരും. കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വെയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റിനു ചരിത്രത്തില്‍ തന്നെ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ജനസമ്മതി നല്‍കി ജനങ്ങള്‍ വികാരം പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.

Top