യുവേഫ സൂപ്പര്‍ കപ്പ്: ഇന്ന് അന്തിമ പോരാട്ടം

ബാഴ്‌സലോണ: യൂറോപ്പിലെ ചാമ്പ്യന്‍ ക്‌ളബുകള്‍ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പില്‍ ചൊവ്വാഴ്ച കിരീടപ്പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയും യൂറോപ ലീഗ് ജേതാക്കളായ സെവിയ്യയും ഏറ്റുമുട്ടുന്ന ചാമ്പ്യന്‍പോരാട്ടം സ്പാനിഷ് അങ്കം കൂടിയാവും.
ജോര്‍ജിയയിലെ തിബ്ലിസിയിലാണ് മത്സരം. ബാഴ്‌സ നാലുതവണയും സെവിയ്യ ഒരു തവണയും സൂപ്പര്‍ കപ്പില്‍ കിരീടമണിഞ്ഞിട്ടുണ്ട്.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറില്ലാതെയാവും ബാഴ്‌സയുടെ പ്രീ സീസണിലെ നിര്‍ണായക മത്സരം. മാഞ്ചസ്റ്ററിലേക്ക് കൂടുമാറുന്ന പെഡ്രോ റോഡ്രിഗസിന് ബാഴ്‌സ കുപ്പായത്തിലെ യാത്രയയപ്പ് പോരാട്ടം കൂടിയാണിത്. ലയണല്‍ മെസ്സി, ലൂയി സുവാരസ് എന്നിവര്‍ ബാഴ്‌സക്കുവേണ്ടി ബൂട്ടണിയും

Top