മല ചവിട്ടാന്‍ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍ അടങ്ങുന്ന സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചു. മല ചവിട്ടുന്നതിനായി 41 ദിവസം വ്രതം പിടിക്കുമെന്ന് പറഞ്ഞ ഇവര്‍ മാലയിട്ട് വ്രതം ആരംഭിക്കുമെന്നും പറഞ്ഞു. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ദര്‍ശനം നടത്തുമെന്നും ബിന്ദു എന്ന യുവതി നമാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ത്തവമെന്ന പേരില്‍ കല്‍പ്പിക്കുന്ന അശുദ്ധി ശരിയല്ല. ഉയര്‍ന്നു വരുന്ന ഭീഷണികളില്‍ ഭയക്കുന്നില്ല. സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ബിന്ദു പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും സമത്വത്തിനും വേണ്ടിയാണ് ക്ഷേത്ര ദര്‍ശനമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ പോകുമെന്ന് പ്രഖ്യാപിച്ച രേഷ്മ നിഷാന്തിനും മറ്റുള്ളവര്‍ക്കും ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. മലക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കും. വിശ്വാസികള്‍ക്ക് എല്ലാം സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ മല ചവിട്ടുമെന്ന് പറഞ്ഞ രേഷ്മ നിഷാന്തിനെതിരെ കഴിഞ്ഞ ദിവസം രാത്രിയില്‍ അക്രമം ഉണ്ടായിരുന്നു.
ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന യുവതികളെ ചിലര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് ആരോപിച്ചു.ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പസേവാ സംഘം അറിയിച്ചു. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപെടുമെന്നും അയ്യപ്പ സേവാസംഘം അറിയിച്ചു.

Top