ബിജെപിയില്‍ തമ്മിലടി രൂക്ഷം; പുതുപ്പള്ളി പ്രചാരണ സമയത്ത് നേതാക്കള്‍ കല്യാണത്തിന് പോയി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംഘടന സെക്രട്ടറിമാരായ ജി.കാശിനാഥും കെ.പി.സുരേഷും ചേര്‍ന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചെന്നാണ് ആരോപണം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മേഖല സംഘടന സെക്രട്ടറിമാര്‍ കല്യാണത്തിനു പോയി ആഘോഷിക്കുകയായിരുന്നുവെന്നും ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഫണ്ട് ചുമതല ഉണ്ടായിരുന്ന നാരായണന്‍ നമ്പൂതിരി, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. ഇന്നലെ തൃശ്ശൂരില്‍ നടന്ന ബി.ജെ.പി ഭാരവാഹി യോഗത്തിലാണ് ഈ വിഷയം ചര്‍ച്ച ആയത്.

സ്ഥാനാര്‍ഥിയായിരുന്ന ലിജിന്‍ ലാലിനെതിരെ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ചുമതല ഏറ്റെടുത്ത ജി കാശിനാഥ് ശ്രമിച്ചില്ല. പ്രവര്‍ത്തകരെ ഏകോപിപ്പിക്കേണ്ടവര്‍ അത് ചെയ്യാതെ കറങ്ങി നടന്നു എന്നും ആരോപണം. 182 ബൂത്തുകളില്‍ എത്തേണ്ട പണം സമയത്ത് എത്തിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ ഓന്നും നടത്താതെ 18000 വോട്ട് ലഭിക്കുമെന്ന കണക്ക് നല്‍കി പാര്‍ട്ടിയെ പറ്റിച്ചെന്നും നേതാക്കള്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top