ബെംഗളൂരു: കർണാടകത്തിൽ ബിജെപി കളി തുടങ്ങി !.വിമതര്‍ രാജിവച്ച 15 മണ്ഡലങ്ങളിൽ ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ് . ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ഇന്ന് രാവിലെ ബിജെപിയിൽ ചേര്‍ന്ന 16ല്‍ 14 പേരെയും സ്ഥാനാര്‍ഥികളാക്കി. ബാക്കിയുള്ളവരുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം, 10 മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്റെ 12ഉം ജെഡിഎസിന്റെ മൂന്നും സിറ്റിങ് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിമതര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് വിമതരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ മല്‍സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതുമില്ല.
തുടര്‍ന്നാണ് എല്ലാവരും ബിജെപിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ഥികളായതും. ഇന്നത്തെ സ്ഥാനാര്‍ഥികള്‍ നാളത്തെ മന്ത്രിമാരാണെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു. ബിസി പാട്ടീല്‍, മഹേഷ് കുമതള്ളി, ശ്രീമന്ദഗൗഡ പാട്ടീല്‍, രമേശ് ജാര്‍ഖിഹോളി, ശിവറാം ഹെബ്ബാര്‍, ആനന്ദ് സിങ്, കെ സുധാകര്‍, ഭയ്‌രതി ബസവരാജ്, എസ്ടി സോമശേഖര്‍, കെ ഗോപാലയ്യ, എംടിബി നാഗരാജ്, കെസി നാരായണ ഗൗഡ, എച്ച് വിശ്വനാഥ് എന്നിവരാണ് ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എല്ലാവരും അവരുടെ സിറ്റിങ് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും.
അതേസമയം, ജെഡിഎസ് 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ത്രികോണ മല്‍സരമാണ് കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ നടക്കുക എന്ന് ഉറപ്പായി.കർണാടകയിൽ കുമാരസ്വാമി രാജിവച്ചതിനു പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു . തുടർന്ന് ഇവർക്ക് വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി .ഇക്കഴിഞ്ഞ ജൂലൈയിലാണ് കർണാടകയിലെ കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടത് .