ബി.ജെ.പി വിജയിക്കില്ല..കർണാടകയില്‍ 150 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും. തന്ത്രം ഒരുങ്ങുന്നു. മോദിയും ഷായും നൂറ് തവണ വന്നാലും കർണാടകയില്‍ ബിജെപി വിജയിക്കില്ലന്ന് കുമാരസ്വാമി

ബെംഗളൂരു:കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി തോൽക്കും. കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരായപ്പെടുത്തി 150 ലേറെ സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്.150 സീറ്റുകള്‍ ഉറപ്പാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായി ഡിസംബർ 30 മുതൽ കർണാടക സംസ്ഥാനത്തെ കത്തുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുമെന്നും സലീം അഹമ്മദ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൂറുകണക്കിന് തവണ കർണാടക സന്ദർശിച്ചാലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി വിജയിക്കില്ലെന്നാണ് കർണാടക മുൻ മുഖ്യമന്ത്രിയും ജെ ഡി- എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബി ജെ പിയിൽ ഭരണത്തില്‍ ജനങ്ങൾ നിരാശരാണെന്നും ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ കുമാരസ്വാമി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത് ഷായുടെ മാണ്ഡ്യ സന്ദർശനം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിങ്ങൾ വേണമെങ്കിൽ എഴുതി വെച്ചോളൂ. മാണ്ഡ്യ ജില്ലയിലെ ഏഴ് നിയമസഭാ സീറ്റുകളിലും ജെഡി-എസ് വിജയിക്കാൻ പോകുകയാണ്. വലിയ ജനപിന്തുണയാണ് ജില്ലയില്‍ പാർട്ടിക്ക് ലഭിക്കുന്നത്. സർക്കാറിനെ പ്രകടനത്തില്‍ ജനങ്ങള്‍ വലിയ നിരാശയിലാണ്” അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബി ജെ പി നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ പേരിൽ മാത്രമാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. മറുവശത്ത് കോൺഗ്രസ് നേതാക്കൾ ഭാരത് ജോഡോ യാത്രയെ അവതരിപ്പിക്കുന്നു. എന്നാല്‍ ജനപ്രിയ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വോട്ട് തേടുന്നത്. 2006ൽ ജെ ഡി എസ് 58 സീറ്റുകൾ നേടിയിരുന്നു. 2008ലും 2013ലും 2018ലും വലിയ നേതാക്കളുടെ അഭാവത്തിൽ പാർട്ടി ഒറ്റയ്ക്ക് പോരാടിയെന്നും കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്ത് പഞ്ചരത്‌ന യാത്ര ആരംഭിച്ച 45 നിയമസഭാ മണ്ഡലങ്ങളിൽ 40 സീറ്റുകളിലും ജെഡിഎസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭവസമൃദ്ധമായ സംസ്ഥാനമാണ് കർണാടക. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല സർക്കാർ ബാഹ്യശക്തികളുടെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018ൽ ഉണ്ടായതുപോലെ പ്രാദേശിക പാർട്ടി വീണ്ടും ഒരു കിംഗ് മേക്കറായി ഉയർന്നുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1999-ൽ പാർട്ടി രൂപീകൃതമായതുമുതൽ, ജെഡി(എസ്) ഒരിക്കലും സ്വന്തമായി ഒരു സർക്കാർ രൂപീകരിച്ചിട്ടില്ല, എന്നാൽ രണ്ട് ദേശീയ പാർട്ടികളുമായും സഖ്യത്തിൽ രണ്ടുതവണ അധികാരത്തിലായിരുന്നു.

2006 ഫെബ്രുവരി മുതൽ 20 മാസം ബി ജെ പി.യുമായും അതിനുശേഷം 2018 ല്‍ 14 മാസത്തേക്ക് കോൺഗ്രസുമായുമുള്ള സഖ്യത്തിലൂടെ അധികാരത്തിലെത്തി. ഇപ്രാവശ്യം, മെയ് മാസത്തോടെ തെരഞ്ഞെടുപ്പു നടക്കുന്ന മൊത്തം 224 സീറ്റുകളിൽ 123 സീറ്റുകളെങ്കിലും നേടി സ്വതന്ത്രമായി സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ “മിഷൻ 123” എന്ന ലക്ഷ്യമാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. ഏക കന്നഡിഗ പാർട്ടിയാണ് തങ്ങളെന്നും ജെ ഡി എസ് അവകാശപ്പെടുന്നു. 58 സീറ്റുകള്‍ നേടിയ 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജെഡി(എസ്) ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. അതുകൊണ്ട് പാർട്ടിക്ക് തനിച്ച് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ച് പറയുന്നത്.

എന്നാല്‍ നിർണ്ണായക എണ്ണം സീറ്റുകള്‍ നേടി കിങ്മേക്കറായി വീണ്ടും ഉയർന്ന് വരാനുള്ള ശേഷി ജെഡിഎസിനുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ ജെഡി(എസ്) 37 സീറ്റുകൾ നേടിയിരുന്നു. 61 സീറ്റുകൾ (ബെംഗളൂരുവിലെ 28 മണ്ഡലങ്ങൾ ഒഴികെ) അടങ്ങുന്ന പഴയ മൈസൂരു മേഖലയിൽ ആധിപത്യം പുലർത്തുന്ന വൊക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് ജെ ഡി എസിന്റെ കരുത്ത്.. പഴയ മൈസൂരു മേഖലയിൽ കോൺഗ്രസും മികച്ച നിലയിലാണ്. അതേസമയം ബി ജെ പി ഇവിടെ ദുർബലമാണ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യത്തോടെ ഇവിടേക്കും അതിവേഗം കടന്നുകയറാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

Top