പാറക്കല്ല് കയറ്റി അമിത വേഗതയിൽ വന്ന ലോറി കാറിനെ മറി കടക്കവെ  സ്കൂട്ടറിന് മുകളിലേക്ക് തല കീഴായി മറിഞ്ഞു വീണ് ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പാറ കയറ്റി അമിത വേഗതയിൽ വന്ന വന്ന ലോറി കാറിനെ മറി കടക്കവെ  സ്കൂട്ടറിന് മുകളിലേക്ക് തല കീഴായി മറിഞ്ഞു വീണ് ഒരാൾ മരിച്ചു.

ഓമല്ലൂർ പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവിൽ പിഎസ് സാമുവൽ(65) ആണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാറയുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും തകർന്നു.  പത്തനംതിട്ട-ഓമല്ലൂർ റോഡിൽ കുളം ജങ്ഷനിൽ ബുധൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

സാമുവൽ പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പാറക്കല്ലുകൾ വീണ് സ്‌കൂട്ടർ തവിടുപൊടിയായി. സാമുവൽ പാറയ്ക്ക് അടിയിൽപ്പെട്ടു. പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റ സാമുവലിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകവെ മരിക്കുകയായിരുന്നു. തോട്ടപുറം തൂക്കുപാലത്ത് തട്ടുകട നടത്തുകയാണ് ഇദ്ദേഹം. മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച്‌ ഉയർത്തി ഡ്രൈവറെ രക്ഷിച്ചു. ആശുപത്രിയിലേക്ക് മാറ്റി.

Top