സോഷ്യൽ മീഡിയയിലൂടെ പരിചയം; പെണ്‍കുട്ടിയെ പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍

തൊടുപുഴ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് (20) പിടിയിലായത്. വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഷൊര്‍ണൂരില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിക്ക് പതിനേഴ് വയസ് തികയും മുമ്പാണ് ബന്ധം തുടങ്ങിയത്. എന്നാല്‍ പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നതായി പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റപ്പാലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top