പപ്പാ ഞാന്‍ നിങ്ങളെ വെറുക്കുന്നു, നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല, ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്കറിയൂ, മുത്തശി എനിക്ക്  അമ്മയുടെയും അച്ചന്റെയും സ്‌നേഹം നല്‍കി; പിതാവിനെതിരേ ആത്മഹത്യാ കുറിപ്പെഴുതി 11-ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 11-ാം ക്ലാസുകാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് കാരണം പിതാവാണെന്നുമുള്ള കുറിപ്പും കണ്ടെടുത്തു. ഗുജറാത്ത് പോര്‍ബന്തല്‍ സ്വദേശിയായ ദിവ്യ രമേശാ(16)ണ് മരിച്ചത്.

സ്‌കൂളിലെ മെസില്‍നിന്ന് രാത്രി ഏഴരയ്ക്ക് അത്താഴം കഴിച്ചയുടനെ ദിവ്യ മുറിയിലേക്ക് പോയിരുന്നു. ദിവ്യക്കൊപ്പം മുറിയിലുള്ള പെണ്‍കുട്ടി മറ്റൊരു സുഹൃത്തിന്റെ മുറിയിലായിരുന്നു. ഈ പെണ്‍കുട്ടി തിരികെ മുറിയിലെത്തിയപ്പോള്‍ ദിവ്യയെ ആത്മഹത്യ നിലയില്‍ കാണുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ, നിങ്ങള്‍ ഒറ്റയൊരാളാണ് എന്റെ മരണത്തിന് കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്കറിയൂ. മുത്തശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ചന്റെയും സ്‌നേഹം നല്‍കി. മുത്തശിയോട് മാപ്പു പറയുന്നു. അമ്മ എന്നോട് പൊറുക്കണം, ഇത്രയും സമ്മര്‍ദ്ദത്തില്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല. എന്റെ ഓരോ കണ്ണുനീരിനും ഞാന്‍ പകരം ചോദിക്കും’ എന്നാണ് ആത്മഹത്യാക്കുറിപ്പ്.

Top