1984 ലെ 186 സിഖ് വിരുദ്ധ കലാപങ്ങള്‍ പുനരന്വേഷിക്കുന്നു.കോൺഗ്രസ് പ്രതിരോധത്തിൽ

ശാലിനി( Herald special Report )

ന്യൂ ഡല്‍ഹി: 1984 ലെ 186 സിഖ് വിരുദ്ധ കലാപങ്ങളെ കുറിച്ച് പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നായിരുന്നു സിഖ് വിരുദ്ധ കലാപം രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ടത്. കേസന്വേഷണത്തിന് മൂന്നംഗ പ്രത്യേക സംഘത്തെ നിയോഗിക്കുവാനും സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിലേക്ക് പരിഗണിക്കെണ്ടവരുടെ പേരുകള്‍ ഉടന്‍ നിര്‍ദേശിക്കുവാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 241 സിഖ് വിരുദ്ധ കലാപക്കെസുകളില്‍ അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകള്‍ ആണ് പുനരന്വേഷിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ ഡിഐജി റാങ്കില്‍ കുറയാതെ വിരമിച്ച ഒരു പോലിസ് ഓഫീസറും സര്‍വീസില്‍ ഉള്ള ഒരു ഓഫീസറും വേണം. ജസ്റ്റിസുമാരായ കെ എസ പി രാധാകൃഷ്ണന്‍, ജെ എം പഞ്ചാല്‍ എന്നിവരുടെ മേല്‍നോട്ട സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് . 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ 2733 പേര്‍ കൊല്ലപ്പെട്ടിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top