ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട: നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.

അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 62 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ഥാടക സംഘമായിരുന്നു ബസില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാം വളവില്‍ ഇന്ന് ഉച്ചയ്ക്ക് 1.45നാണ് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top