20ൽ 19 സീറ്റിലും വിജയസാധ്യത!!!യുഡിഎഫ് വിലയിരുത്തല്‍..

തിരുവനന്തപുരം: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 20ൽ 19 സീറ്റിലും വിജയസാധ്യതയെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 16 മുതൽ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോൺഗ്രസ് നേരത്തേ വിലയിരുത്തിയിരുന്നു. 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളിൽനിന്നു നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.ഉദ്യോഗസ്ഥരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ ലക്ഷക്കണക്കിനു പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്നു നീക്കം ചെയ്തെന്നും പേരില്ലാതിരുന്നവര്‍ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് ദിവസം 5 മുതല്‍ 6 മണിവരെയാണ് കള്ളവോട്ട് ഏറ്റവും കൂടുതല്‍ നടന്നതെന്നും പോളിങ് സമയം അഞ്ചുമണിയായി നിജയപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ഏകീകരണത്തിലും എൽഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങൽ സീറ്റുകളൊഴികെ 18ലും വിജയസാധ്യതയുണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കൽപിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാൻ അതു മതിയാകുമോയെന്നതിൽ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വൻതോതിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂവെന്ന വിലയിരുത്തലും അന്നു പുറത്തുവന്നിരുന്നു.

Top