അഴിമതിക്കാരെ ചുമക്കുന്ന കോൺഗ്രസിന് കിട്ടിയ കനത്ത പ്രഹരം!!!മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം നാലു ദിവസം സിബിഐ കസ്റ്റഡിയില്‍.രാഹുലും പ്രിയങ്കയും സോണിയയും അഴിമതിക്കാരനുവേണ്ടി നിലവിളിക്കുന്നു.

ന്യൂഡല്‍ഹി: അഴിമതിയെ എന്നും താലോലിച്ച കോൺഗ്രസ് അതിന്റെ ഏറ്റവും തകർച്ചയിലാണ് .അഴിമതിക്ക് എതിരെ പോരാടും എന്നും ജനം വിശ്വസിക്കുകയും അതിനായി നിൽക്കും എന്ന് പറഞ്ഞ രാഹുൽ ഗാന്ധിയും 3500 കോടിയുടെ അഴിമതിക്കാരെനെ വെള്ളപൂശാൻ രാഷ്ട്രീയ പകപോക്കൽ എന്നുപറഞ്ഞു രംഗത്ത് വന്നിരിക്കയാണ് .നാണം കേട്ട് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ചിദംബരത്തിന്റെ അറസ്റ്റും ജാർമ്യം നിഷേധിക്കലും .ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 26 വരെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ദിവസവും അരമണിക്കൂര്‍ കുടുംബത്തിനും അഭിഭാഷകനും ചിദംബരത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചിദംബരത്തെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം റോസ് അവന്യൂ പ്രത്യേക സി.ബി.ഐ കോടതിയില്‍ ആവശ്യം ഉയര്‍ത്തിയത്. സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ചിദംബരത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ അഭിഭാഷക നിരതന്നെ കോടതിയില്‍ എത്തി. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി എന്നിവരടങ്ങുന്ന അഭിഭാഷക നിരയാണ് ഹാജരായിരിക്കുന്നത്.

മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഹൈക്കോടതി നല്‍കിയ ജാമ്യത്തെ ചിദംബരം പരമാവധി മുതലെടുത്തിട്ടുണ്ട്. ഐഎന്‍എസ് മീഡിയ കുംഭകോണത്തില്‍ ചിദംബരം മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ട്. ചോദ്യങ്ങളോട് ചിദംബരം മൗനം പാലിക്കുകയാണ്. മൗനം പാലിക്കാന്‍ ചിദംബരത്തിന്് അവകാശമുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിലെ നിസ്സഹകരണം അംഗീകരിക്കാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ദ്രാണി മുഖര്‍ജിയാണ് ചിദംബരത്തിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരുമായി ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. ചിദംബരത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. ചിദംബരത്തിനെതിരായ കേസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. മറ്റു പ്രതികളുമായി ചേര്‍ത്ത് ചിദംബരത്തെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ് സി.ബി.ഐയുടെ നിലപാട് ആവര്‍ത്തിച്ചു.കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളിലെ ഏറ്റവും സുപ്രധാനമായ കേസാണിത്. കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിനെതിരെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്. പണം കൈമാറിയതിന്റെ രേഖകള്‍ കൈവശമുണ്ട്. ഇക്കാര്യത്തില്‍ എല്ലാം വ്യക്തത ആവശ്യമാണ്. എന്നാല്‍ അദ്ദേഹം നിസ്സഹകരണം തുടരുകയാണ്.

എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും തെളിവുകള്‍ ലഭിച്ചുണ്ടെന്നും ചിദംബരത്തെ കേസില്‍ പ്രതിചേര്‍ക്കുകയോ അദ്ദേഹത്തിനെതിരെ കുറ്റപത്രം നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നായിരിക്കും ചിദംബരത്തിന്റെ അഭിഭാഷകരുടെ നിലപാട്. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനെ ഒന്നും സി.ബി.ഐ എതിര്‍ത്തിരുന്നില്ലെന്നും ഈ ഘട്ടത്തില്‍ ചിദംബരത്തിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Top