തൃശൂര്‍ മണ്ഡലത്തില്‍ പോരാട്ടം കനക്കും!!!മണ്ഡലം തിരിച്ചു പിടിക്കാന്‍ പുതുമുഖങ്ങള്‍;അഡ്വ ജോസഫ് ടാജറ്റിനും ജോസ് വള്ളൂരും പരിഗണനയില്‍..

തൃശൂര്‍: കോണ്‍ഗ്രസിന്റെ അഭിമാന മണ്ഡലമായ തൃശൂര്‍ തിരിച്ചുപിടിക്കാന്‍ ഇക്കുറി ഇറങ്ങുക പുതുമുഖങ്ങളെന്ന് സൂചന. ഇതോടെ തൃശൂര്‍ മണ്ഡലത്തിലെ പോരാട്ടം കനക്കും. കഴിഞ്ഞ തവണ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കൊണ്ട നഷ്പ്പെട്ട തൃശൂര്‍ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുന്നത് മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കായ സഭയുടെ പിന്തുണകൂടി ഉറപ്പാക്കിയായിരിക്കും. പാലിയക്കര ഉള്‍പ്പെടെയുള്ള ടോള്‍ വിരുദ്ധ ജനകിയ സമരങ്ങളില്‍ നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ ജോസഫ് ടാജറ്റിനും, തൃശൂരിലെ ജനയീക മുഖമായ ജോസ് വള്ളൂരുമായിരിക്കും ആദ്യ പരിഗണനയില്‍ വരിക.

മികച്ച സംഘാടകന്‍ കൂടിയായ ജോസഫ് ടാജറ്റ് തൃശൂരിലെ യുവജനേതൃത്വനിരയില്‍ തിളങ്ങി പ്രാഗല്‍ഭ്യം തെളിയിച്ച യുവ നേതാവാണ്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് തൃശൂരില്‍ മുന്‍ഗണനയെന്ന് വ്യക്തമാകുമ്പോള്‍ അഡ്വ ജോസഫ് ടാജറ്റിന് നറുക്ക് വീഴാനുള്ള സാധ്യകള്‍ ഏറെയാണ്. എ ഗ്രൂപ്പിലെ സജീവമായ യുവ നേതാവും ഉമ്മന്‍ ചാണ്ടിയുടേയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹെനാന്റേയും വിശ്വസ്തനാണ് എന്ന പരിഗണകളും ജോസഫ് ടാജറ്റിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തവണ ഒല്ലൂര്‍ നിയമ സഭാ മണ്ഡലത്തില്‍ യുഡിഎഫ് സീറ്റ് ജോസ് വള്ളൂരിനായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ കൂടി ഉറപ്പെന്ന് തൃശൂരിലെ ഒരോ കോണ്‍ഗ്രസുകാരനും പറയും. അത്തരത്തില്‍ ജനകീയ മുഖമുള്ള ജോസ് വള്ളൂരും ഇത്തവണ തൃശൂര്‍ മണ്ഡലത്തിന്റെ പരിഗണനാ പട്ടികയിലുണ്ട്. മികച്ച സംഘാടകനും പ്രാസംഗീകനും തൃശൂരിലെ വിദ്യാര്‍ത്ഥി യുവജന നേതാവായും തിളങ്ങിയ ജോസ് വള്ളൂര്‍ ചെന്നിത്തലയുടെ തൃശൂരിലെ പ്രധാന വിശ്വസ്തരിലൊരാളാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ ടി എന്‍ പ്രതാപനെ രംഗത്തിറക്കണമെന്നും നേതൃത്വത്തിന് ആലോചനയുണ്ട്. നേരത്ത തന്നെ ടി എന്‍ പ്രതാപന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടതെങ്കിലും തൃശൂരിലെ പ്രത്യേക ജാതി സമവാക്യങ്ങള്‍ അനുകൂലമാകുമോ എന്ന ആശങ്കയാണ് ടി എന്‍ പ്രതാപന്റെ കാര്യത്തിലുള്ളത്. എന്നാല്‍ ചാലക്കുടി മണ്ഡലത്തില്‍ മത്സര രംഗത്തിറങ്ങാനാണ് ടി എന്‍ പ്രതാപന് താല്‍പര്യമെന്നാണ് സൂചന.

മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അടവുമാറ്റുമ്പോല്‍ ലോട്ടറിയടിച്ചു കിട്ടിയ മണ്ഡലം കൈവിടാതിരിക്കാനുള്ള നീക്കണങ്ങളിലാണ് ഇടതുമുന്നണി. സി പി ഐ യുടെ സീറ്റായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന എതിരാളിയെ തന്നെ നിര്‍ത്തി മത്സരം കടുപ്പിക്കാനും മണ്ഡലം നിലനിര്‍ത്താനുമാണ് സിപി ഐ ശ്രമം നടത്തുന്നത്.

38,227 വോട്ടുകള്‍ക്കാണ് ഇവിടെ സിപിഐയിലെ സി.എന്‍ ജയദേവന്‍ കോണ്‍ഗ്രസിലെ കെ.പി ധനപാലനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഡിസിസി പ്രസിഡന്‍റ് ടി.എന്‍ പ്രതാപന്‍ മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചനകള്‍. ബിജെപിയും ഒരുങ്ങിത്തന്നെയാണ്. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. ആകെ പോള്‍ ചെയ്തതിന്‍റെ 11.15 ശതമാനം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങള്‍ കൂടി ചേരുന്ന ചാലക്കുടിയില്‍ 10.50 ശതമാനവും ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റപ്പാലം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 9.47 ശതമാനവുമാണ് ബിജെപിക്ക് ലഭിച്ചത്.

2009 ല്‍ തൃശൂരില്‍ നിന്ന് വിജയിച്ച ചാക്കോ 2014 ലില്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുകയായിരുന്നു. തത്ഫലമായി സീറ്റുകള്‍ സീറ്റുകള്‍ വച്ചു മാറുകയും രണ്ട് സീറ്റിലും ഫലം വന്നപ്പോള്‍ യുഡിഎഫ് തോല്‍ക്കുകയും ചെയ്തതു. ഈ രണ്ടു സീറ്റുകളുംം തിരിച്ചു പിടിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്നമാണ്.

അതേസമയം കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ 88.01 ശതമാനവും ചെലവഴിച്ച് ചരിത്രവും സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന സിറ്റിംഗ് എം പി സി എൻ ജയദേവൻ അവകാശപ്പെടുന്നു . ഇതുവരെ 14.16 കോടി രൂപയുടെ വികസന പ്രവർത്തികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച പത്ത‌് കോടിയോളം രൂപയുടെ പദ്ധതികളുടെ നിർവഹണ നടപടികളും പുരോഗമിക്കുകയാണ‌്. പ്ര‌ളയസഹായമായി ഒരു കോടി അനുവദിച്ചു. റോഡ്, പാലം, കുടിവെള്ളം, വിദ്യാഭ്യാസം, സാംസ്കാരികം എന്നിങ്ങനെ സമഗ്രമേഖലയുടെ വികസനത്തിനും ഫണ്ട് വിനിയോഗിച്ചതായി സി എൻ ജയദേവൻ എംപി അവകാശപ്പെടുന്നു . അഞ്ച് വർഷത്തിനിടെ എംപി ഫണ്ടുവഴി 33.46 കോടിയുടെ 496 പദ്ധതികളാണ് സമർപ്പിച്ചത്. ഇതിൽ 406 പദ്ധതികൾക്ക് അനുമതിയായി. 334 പദ്ധതികൾ പൂർത്തീകരിച്ചു. 72 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ‌്. ആദർശ് ഗ്രാം പദ്ധതിയിൽ താന്ന്യം, പുത്തൂർ എന്നിവ ആദ്യം ദത്തെടുത്തു. കാറളം പഞ്ചായത്തിനെ ദത്തെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. അതിനാൽ ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് സി എൻ ജയദേവൻ എംപി പറയുന്നു

Top