കേരളത്തിലെ 15 മണ്ഡലങ്ങളിലും യു.ഡി.എഫ്; നാലിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും…ഇടതിന് വന്‍ തകര്‍ച്ച, ആലത്തുരിൽ രമ്യ വിജയിക്കും

തിരുവനന്തപുരം: കേരളം ഉറ്റു നോക്കിയാ ആലത്തുരിൽ രമ്യ ഹരിദാസ് വിജയിക്കും .യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 48ഉം ശതമാനവും ബിജുവിന് 47 ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. 13 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും.കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവിച്ച് ന്യൂസ് നേഷന്‍ സര്‍വ്വെ. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 11 മുതല്‍ 13 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് വിജയിച്ചേക്കെന്നുമാണ് ന്യൂസ് നേഷന്‍ സര്‍വ്വേ അഭിപ്രായപ്പെടുന്നത്. 2014 ല്‍ 12 സീറ്റുകളായിരുന്നു യുഡിഎഫിന് കേരളത്തില്‍ ലഭിച്ചത്.എറ്റവും കുറഞ്ഞനിലയില്‍ കഴിഞ്ഞ തവണത്തെ പ്രകടനം യുഡിഎഫിന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഏറ്റവും കൂടിയ അവസ്ഥയില്‍ പോലും ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് അധികമായി നേടാന്‍ കഴിയുക. അതേസമയം എല്ലാ നിലയിലും ഇടതുമുന്നണിക്ക് തിരിച്ചടി തന്നെയാണ് ന്യൂസ് നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്.

അഞ്ച് മുതല്‍ ഏഴ് മുതല്‍ സീറ്റുകളാണ് ഇടതുമുന്നണിക്ക് കേരളത്തില്‍ ന്യൂസ് നേഷന്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 8 സീറ്റുകളായിരുന്നു ഇടതിന് കേരളത്തില്‍ ലഭിച്ചത്. അത് ഇത്തവണ ഏറ്റവും മോശമായ നിലയില്‍ 5 വരെ താഴ്ന്നേക്കാം. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞാലും പരമാവധി ഏഴ് സീറ്റുകളാണ് ഇടതിന് പ്രവചിക്കുന്നത്. അതേസമയം ബിജെപി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. കേളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെ സര്‍വ്വെ പ്രഖ്യാപിക്കുന്നു. ഒന്നു മുതല്‍ മൂന്ന് വരെ സീറ്റുകളാണ് കേരളത്തില്‍ ബിജെപിക്ക് ന്യൂസ് നേഷന്‍ പ്രവചിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ 39 ശതമാനത്തിന്‍റെ പിന്തുണയുള്ള യുഡിഎഫിന്‍റെ അടൂര്‍ പ്രകാശിനേക്കാള്‍ 3 ശതമാനത്തിന്‍റെ അധികം പിന്തുണയുള്ള ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്ത് ഇത്തവണയും ഇടതുകോട്ട കാക്കുമെന്നാണ് സര്‍വ്വെ പറയുന്നത്.

Top