
മുംബൈ: മഹാരാഷ്‌ട്രയിൽ 26 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും ഉണ്ടെന്നാണ് സൂചന. ഏറ്റമുട്ടൽ നടന്ന പ്രദേശത്ത് നിന്നും 26 ഭീകരരുടെ മൃതദേഹങ്ങൾ ലഭിച്ചതായും പലരെയും തിരിച്ചറിയാനുണ്ടെന്നും സൈന്യം അറിയിച്ചു. ഏറ്റമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. വെടിവെപ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് പുലർച്ചെ ആറരക്കാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ”
ഉൾവനത്തിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടൽ അവസാനിച്ചാൽ മാത്രമേ പറയാൻ കഴിയൂ.” – അദ്ദേഹം പറഞ്ഞു. തങ്ങൾ ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മുതിർന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന മർദിൻതോല വനമേഖലയിലെ കൊർച്ചിയിലാണ് ഏറ്റുമുട്ടൽ നടന്നത്.
മുംബൈയിൽ നിന്നും 900 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുൽ-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. രാവിലെ 6.30ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകൾ തുടർന്നിരുന്നു.പരിശോധനയ്‌ക്ക് ഇറങ്ങിയ പോലീസിന് നേരെ വെടിവെയ്പ്പ് നടന്നതോടെ സംഘർഷം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടോളം കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.