ചെന്നൈ:15കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം അദ്ധ്യാപിക ഒളിച്ചോടിയ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. അന്വേഷണ പുരോഗതി വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തെങ്കാശിയില്‍ നിന്ന് 29കാരിയായ അദ്ധ്യാപികയും പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയും ഒളിച്ചോടിയ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് റിപ്പോര്‍ട്ട് തേടിയത്.
വിദ്യാര്‍ത്ഥിയുടെ അമ്മ മാരിയമ്മാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്.മിസിംഗ് പരാതിയില്‍ മാത്രം കേസെടുത്ത പൊലീസ് കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് തടയുന്ന നിയമപ്രകാരം കേസെടുത്തില്ളെന്ന് മാരിയമ്മാള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 31ന് ആണ് വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും നാടുവിട്ടത്. അദ്ധ്യാപികയ്ക്കൊപ്പം വിദ്യാര്‍ത്ഥി സ്വമേധയാ പോയതല്ളെന്നും വിദ്യാര്‍ത്ഥിയുടെ ജീവന്‍ അപകടത്തിലാണെന്നും മാരിയമ്മാള്‍ കോടതിയില്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും എ.ടി.എമ്മില്‍ നിന്ന് പതിനായിരം രൂപയും പിന്‍വലിച്ചാണ് വിദ്യാര്‍ത്ഥി മുങ്ങിയത്.