അന്ന് അമിതാ ശങ്കറെ കൊന്നവര്‍ നിയമത്തെ നോക്കി അട്ടഹസിക്കുന്നു; ചെകുത്താന്‍ ലോറിയും ചെകുത്താന്‍ മാരും ഒരു കാലാലയത്തെ നരകമാക്കി

തിരുവനന്തപുരം: കോളേജിലെ കോപ്രായങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനായിരുന്നു 2002ല്‍ അമിതാ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി അതിദാരുണമായി കൊല്ലപ്പെടുന്നത്. അന്ന് സുഗതകുമാരി ടീച്ചര്‍ എഴുതി ചോദിക്കാന്‍ ആരുമില്ലാത്തവരുടെ സംസ്‌ക്കാരണാണ് ഇവിടെയെന്ന വര്‍ഷം പലതുകഴിഞ്ഞു വീണ്ടും അതേ തെമ്മാടികൂട്ടിത്തിന്റെ പുതിയ പതിപ്പ് ഒരു നിരപരാധിയുടെ കൂടെ ജീവനെടുത്തിരിക്കുന്നു. അന്ന് അമിത ശങ്കറിനെ കൊന്നവര്‍ നിയമത്തിന്റെ നൂലാമാലകളിലൂടെ കുറ്റവിമുക്തരായി പണവും അധികാരവും ഈ ചെകുത്താന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

2002 ജനുവരി 24നാണ് അമിതാ ശങ്കര്‍ എന്ന പെണ്‍കുട്ടിയെ സഹപാഠിയായ അനസ് എന്ന വിദ്യാര്‍ത്ഥി ബൈക്ക് കൊണ്ട് ഇടിച്ചു തെറിപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു അമിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സഹകരിക്കാതിരുന്നതും ചിലര്‍ക്ക് മദ്യപിക്കാന്‍ കാശ് കൊടുക്കാതിരുന്നതുമാണ് അമതിയുടെ മരണത്തിലേക്ക് നയിച്ചത്. കാശ് കിട്ടാത്ത വിദ്യാര്‍ത്ഥി സംഘം അമിതയുടെ ക്ലാസിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ അമിത ശങ്കര്‍ ശബ്ദം ഉയര്‍ത്തുകയും ക്യാമ്പസിലെ പ്രതിഷേധ കൂട്ടായ്മയില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് അനസിനെ പ്രകോപിതനാക്കിയത്. ക്യാമ്പസിനുള്ളില്‍ നിന്ന് അമിതയെ അനസ് ബൈക്ക് കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അമിതയുടെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ക്യാമ്പസുകള്‍ക്ക് ഉള്ളില്‍ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഉണ്ടായത്. അമിതയുടെ കൊലപാതകം സംബന്ധിച്ച കേസ് തെളിവുകളുടെ അഭാവത്തിലും സാക്ഷികളുടെ അഭാവം കൊണ്ടും കോടതി തള്ളുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ സംഭവം അതേ ക്യാമ്പസില്‍ ഉണ്ടായത് നടുക്കമുണ്ടാക്കുന്നു. ഇന്ന് വീണ്ടും തെസ്‌നിയെന്ന പാവം വിദ്യാര്‍ത്ഥിനിയും പിടഞ്ഞുവീഴുമ്പോള്‍ പണവും സ്വാധീനവും ഇവരെ രക്ഷിക്കാനെത്താതിരിക്കട്ടെ….

Top