ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം ഇനിയും നീണ്ടുപോവാന്‍ കഴിയില്ലെന്ന് കെ പി സി സി നേതൃത്വം. നിരവധി തവണ സമയം നീട്ടി നല്‍കിയെങ്കിലും ഈ മാസം 5 നകം ഡി സി സി പുനഃസംഘടന പട്ടിക കൈമാറണമെന്നാണ് മുഴുവന്‍ ഡി സി സി പ്രസിഡന്റുമാർക്കും കെ പി സി സി പ്രസിഡന്റ് ജി സുധാകരൻ നിർദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം പകുതിയോടെ തന്നെ പട്ടിക പൂർത്തിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പല കാരണങ്ങളാല്‍ പട്ടിക കൈമാറുന്നത് നീണ്ടുപോയി. ഇതോടെയാണ് കെ പി സി സി നേതൃത്വം കർശനമായി ഇടപെട്ടത്.
ഡി സി സി ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റുമാരും ഡി സി സി ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റുമാരുടേയും പട്ടിക കൈമാറാന്‍ കെ പി സി സിയുടെ നിർദേശമുണ്ട്. ഡി സി സി, ബ്ലോക്ക് ഭാരവാഹികളുടെ അഴിച്ച് പണിക്ക് ശേഷം മണ്ഡലം തലത്തിലും നേതൃമാറ്റം ഉണ്ടാവും.
ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികള്‍ എല്ലാ ജില്ലകളിലും നേരിട്ടെത്തി നേതൃത്വവുമായി ചർച്ച നടത്തിയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണി മുതൽ കെ പി സി സി ജനറൽ സെക്രട്ടറി എം.എം.നസീറിന്റെ മുൻപാകെ ജില്ലയിലെ എംപിമാർ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പേര് കൈമാറി.
15 ഡിസിസി ഭാരവാഹികൾ, 16 എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെയാണ് 80 പേരുടെ പട്ടികയില്‍ നിന്നും കണ്ടെത്തേണ്ടതുള്ളത്. 10 ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാരായി 30 പേരുടെ പേരുകളും വന്നിട്ടുണ്ട്. ഈ മാസം പത്തോടെ തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.