ആലപ്പുഴയിലെ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായ എ .എം .ആരിഫിനെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് .ആരിഫിന് കിട്ടിയ അവാർഡിനെക്കുറിച്ചാണ് ആരോപണം .2015 ൽ ആരിഫിന് രാജ്യത്തെ മികച്ച എം.എൽ.എ ക്കുള്ള അവാർഡ് പ്രഖ്യാപിച്ച “കാശ്മീർ റ്റു കേരളം സോർഷ്യൽ ഫൗൺഡേഷൻ” എന്ന കടലാസ് സംഘടനയുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.ടൈoസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സംഘടനയുടെ പ്രസിഡന്റ്, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യർ അബുദാബിയിൽ നടന്ന നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലും 200 കോടിയുടെ ഹവാലാ ഇടപാടിലും പോലീസ് തിരയുന്ന പ്രതിയാണ്.
ഇയാളുടെ കൂടുതൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.ഈ സംഘടനയുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം ആയ സ്ഥിതിയിലാണ്. ഇതോടുകൂടി പ്രചാരണത്തിൽ ഉടനീളം ആരിഫ് ഉപയോഗിച്ചിരുന്ന ഈ സംഘടനയുടെ അവാർഡ് ദാന ചിത്രങ്ങളും അണികൾ തിരക്കിട്ട നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/