അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയില്ല; സിനിമാഭിനയം തലയ്ക്ക് പിടിച്ചതോടെ നാട്ടുകാരെ പറ്റിച്ച് കോടികളുണ്ടാക്കി; ഒടുവില്‍ സിനിമാക്കാര്‍ തട്ടിപ്പുവീരനെയും പറ്റിച്ചു:കടുവയെ കിടുവ പിടിച്ച കഥ

മൂവാറ്റുപുഴ: വിദേശത്ത് ജോലിവാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ യുവാവിനെ പിടികൂടിയപ്പോള്‍ പോലീസ് കേട്ടത് മറ്റൊരു തട്ടിപ്പ് കഥ. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയ കോടികള്‍ ഇയാളില്‍ നിന്ന് സിനിമയുടെ പേരില്‍ മറ്റൊരു സംഘം തട്ടുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

അഞ്ചാം ക്ലാസ് പേലും കടന്നു കൂടാത്ത ഇടുക്കി കാരിക്കോട് അഴകന്‍ പറമ്പില്‍ ബാബു തോമസ് (32) ആണ് മലേഷ്യയിലും ദുബായിലുമൊക്കെ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. ഈ പണം മുഴുവന്‍ സിനിമ പിടിക്കാനുള്ള ലൊക്കേഷന്‍ കാണാനുള്ള യാത്രകള്‍ക്കായി മാത്രം ചെലവായെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞന്നത്. തുടര്‍ന്ന് മറ്റൊരു സംഘം പണം തട്ടിയെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ എടുക്കാന്‍ കൂടുതല്‍ പേരെ വലയില്‍ കുടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലാകുന്നത്. പത്തോളം പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

ബാബു തോമസ് പിടിയിലായ വിവരമറിഞ്ഞു കൂടുതല്‍ പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തി. വാക്ചാതുരി കൊണ്ട് ഇരകളെ വിശ്വസിപ്പിക്കാന്‍ അസാമാന്യ കഴിവുള്ള ബാബു തോമസ് ബിരുദാനന്തര ബിരുദധാരിയാണെന്നാണ് പറഞ്ഞിരുന്നത്.

വിശ്വാസം നേടിയെടുക്കാന്‍ വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു താമസം. സിനിമയില്‍ എത്താനായിരുന്നു വലിയ തോതിലുള്ള തട്ടിപ്പിനു തുടക്കമിട്ടത്.

ഇത് മനസ്സിലാക്കി മറ്റൊരു സംഘം തന്റെ പണമെല്ലാം തട്ടിയെടുത്തുവെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. സഹായിയായി കൂടെയുണ്ടായിരുന്ന മുടവൂര്‍ സ്വദശി തയ്യില്‍ സുരേഷ് സുകുമാരനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് ബാബു തോമസ് പിടിയിലായത്.പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എച്ച്. സമീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ രമേശന്‍ നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ബാബു തോമസിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top