അബ്ദുള്ളക്കുട്ടി പുറത്തേയ്ക്ക്…!! വിശദീകരണം നല്‍കാന്‍ തയ്യാറായില്ല; പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു

കണ്ണൂര്‍: മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേയ്‌ക്കെന്ന് ഉറപ്പാകുന്നു. അബ്ദുള്ളക്കുട്ടിയുടെ നടപടിയില്‍ വിശദീകരണം തേടി കെപിസിസി നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാത്തതാണ് പുറത്താകുമെന്ന് കരുതുന്നതിന് കാരണം. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

നേരത്തേ മോഡിയെ പുകഴ്ത്തിയതിന് രൂക്ഷ വിമര്‍ശനമാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും നേരിട്ടത്. കോണ്‍ഗ്രസില്‍ നിന്നും കിട്ടിയ ആനുകൂല്യത്തിന്റെ മര്യാദ പോലും ഇല്ലാത്തയാള്‍ എന്നായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം. അതിനിടയില്‍ തന്നെ അധികാരമോഹിയെന്നു വിളിക്കുന്നതു തമാശയാണെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ മൂന്ന് എം.പിമാരും 8 എം.എല്‍.എമാരും സി.പി.എമ്മിന്റേതായിരുന്ന കാലത്താണ് കെ.സുധാകരനും കെ.സി.ജോസഫിനും മാത്രം നിയമസഭാ സീറ്റുണ്ടായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിലേക്കു താന്‍ വന്നത്. സി.പിഎം. വിട്ടു കോണ്‍ഗ്രസിലെത്തിയതു സീറ്റ് മോഹിച്ചല്ലെന്നു എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വിശദീകരണം നല്‍കാതെ പുറത്താക്കുന്നതിന് പാര്‍ട്ടിയെ നിര്‍ബന്ധിക്കുകയാണ് അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു പക്ഷം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഒരു തരത്തിലും ബിജെപിയെയോ മോദിയെയോ തള്ളിക്കളയാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായിരുന്നില്ല. ബിജെപി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നിലപാടിനെപ്പോലും തള്ളിപ്പറയാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാകാത്തത് ക്ൃത്യമായ ഉദ്ദേശത്തോടെയാണെന്നും പാര്‍ട്ടിയിലെ ചിലര്‍ വിശ്വസിക്കുന്നു.

മോഡിയുടെ വികസന നയത്തെ പുകഴ്ത്തിയതിനു വിശദീകരണം ചോദിച്ചുകൊണ്ടു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസ് ലഭിച്ചതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ഇത്തരം നോട്ടിസ് അയയ്ക്കാന്‍ ഭരണഘടനാപരമായി തെിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കു മാത്രമേ കഴിയൂ. ഇപ്പോഴത്തേത്തു സമവായ കമ്മിറ്റിയാണ്. നോട്ടിസിനു മറുപടി നല്‍കണോയെന്ന് ആലോചിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Top