ചൈത്ര റെയ്ഡ് നടത്തിയത് ഷോ ഓഫിന് വേണ്ടി മാത്രം; നടന്നത് പി.ആര്‍ വര്‍ക്കെന്ന് എ.റഹീം

പ്രശസ്തിക്കു വേണ്ടിയാണ് ചൈത്ര തെരേസ ജോണ്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാന്‍ എത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.റഹീം. ഇതിനു പിന്നില്‍ പി ആര്‍ ബുദ്ധിയാണെന്നും എ.റഹീം ആരോപിച്ചു.പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. ഷോ ഓഫിന് വേണ്ടി മാത്രമാണ് അവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്നും ഇതിനു പിന്നില്‍ പി ആര്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തമ ബോധ്യമുണ്ടായാലേ കയറാന്‍ പാടുള്ളൂ. ഉത്തമ ബോധ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. പ്രതിയെ പിടിക്കണമെന്ന ഇന്റന്‍ഷന്‍ അവര്‍ക്കില്ല. അവര്‍ ഷോ ഓഫിന് വേണ്ടി മാത്രം ചെയ്തതാണ് ഇത്.ഒരു മാധ്യമസ്ഥപാനം 16 വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കുകയാണ്. കൃത്യമായ പി.ആര്‍ വര്‍ക്ക് നടന്നിട്ടുണ്ട്. 24നാണ് കയറുന്നത്. എന്നാല്‍ 25ന് ഉച്ചയ്ക്കാണ് വാര്‍ത്ത ബ്രേക്ക് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈത്ര തെരേസ ജോണ്‍ കൃത്യമായ പി ആര്‍ ഏജന്‍സി വഴിയാണ് വാര്‍ത്ത നല്‍കിയത്. പി ആര്‍ ഏജന്‍സി ഏതാണെന്ന് പുറം ലോകത്തെ അറിയിക്കുന്നത് നല്ലതെന്നും ഇവരുടെ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നില്ലെന്നും റഹിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പബ്ലിസിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടാവില്ല. ഇത് വെറും ഷോ ഓഫിന് വേണ്ടിയാണ് ചെയ്യുന്നത്.

പ്രതിയെ പിടിക്കാനാണെങ്കില്‍ അവിടെ മുഴുവന്‍ തിരയണ്ടേ.. തിരഞ്ഞില്ല. വെറുതെ കയറുന്നു. വെറുതെ ഇറങ്ങുന്നു. എന്നിട്ട് ഓഫീസ് റെയ്ഡ് ചെയ്‌തെന്നു പറയുന്നു. അത് പൊലിപ്പിക്കാന്‍ വേണ്ടി ചികിത്സയിലായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി തടയുന്നത് വരെ വാര്‍ത്തയാകുന്നു.

കെട്ടിച്ചമച്ച വാര്‍ത്തയാണിത്. അവരെ ആ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചു എന്നാണ് പിന്നെ വാര്‍ത്ത വരുന്നത്. അതും തെറ്റാണ്. ആദിത്യ ഐപിഎസ് തിരിച്ചു വന്നതിനാലാണ് അവര്‍ക്ക് ഒഴിയേണ്ടി വന്നതെന്നും റഹീം വ്യക്തമാക്കി.

Top