തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തകര്‍ത്ത സംഭവത്തില്‍ പറഞ്ഞ വാക്ക് പാലിക്കാതെ സിപിഎം . സിഐടിയു ഓട്ടോ ടാക്‌സി യൂണിയന്‍ യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ശ്രീകാര്യം സ്വദേശിയായ ആര്‍.ശ്യാംരാജിന്റെ വാഹനമാണ് സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തത്. ആക്രമണത്തില്‍ കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനു പരുക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശ്യാമിന്റെ 2 കണ്ണിലെയും കൃഷ്ണമണിക്ക് പരുക്കുണ്ടെന്നു പരിശോധനയില്‍ വ്യക്തമായിരുന്നു.
അന്ന് എ എ റഹീം അടക്കമുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത് സംഭവത്തില്‍ ഡ്രൈവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു. ഒരു തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ പാര്‍ട്ടിക്ക് കൃത്യമായ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതില്‍ പാര്‍ട്ടിക്ക് ധാര്‍മികതയുണ്ട്. ഡ്രൈവര്‍ ശ്യാമുമായി പാര്‍ട്ടി നേതാക്കള്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും നീക്കാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും.’ – അന്ന് എ.എ. റഹീം പറഞ്ഞത് ഇങ്ങനെയാണ്. കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
എന്നാല്‍ അതൊക്കെ ഇന്ന് പാര്‍ട്ടി മറന്ന മട്ടാണ്. ‘ 1.80 ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ കാര്‍ പുറത്തിറക്കാനാകും .. കാര്‍ സര്‍വ്വീസ് സെന്ററില്‍ പണിയെല്ലാം കഴിഞ്ഞ് കിടക്കുകയാണ്, ‘പാര്‍ട്ടി സഹായിക്കുമെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ആ സമയത്ത് വിളിച്ചതല്ലാതെ പിന്നെ പാര്‍ട്ടിക്കാരാരും വിളിച്ചിട്ടില്ല. വണ്ടി ശരിയാകട്ടെ എന്നാണ് പറഞ്ഞത്, ഇപ്പോളൊരു അനക്കവുമില്ല. വണ്ടി എങ്ങനേലും ഇറക്കണം, ഇന്ന് കാശടച്ചാല്‍ ഇന്നിറക്കാം. പക്ഷെ അതിന്റെ പേരില്‍ പാര്‍ട്ടിക്കാരുടെ പിറകെ നടക്കാന്‍ താല്‍പ്പര്യമില്ല, അവര്‍ സഹായിക്കുമെങ്കില്‍ സഹായിക്കട്ടെ ‘ എന്നാണ് ശ്യാം രാജ് പറയുന്നത്.നിലവില്‍ മറ്റ് വഴിയില്ലാതെ കൂലിപ്പണിക്ക് പോകുകയാണ് ശ്യാം രാംജ്.


