സുകുമാരക്കുറിപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്‌സ്…എന്റെ വീട് ചെറിയനാടാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അയാളില്‍ മാറ്റമുണ്ടായി.

കൊച്ചി :കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ താന്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവങ്ങള്‍ ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ . താന്‍ അന്ന് ആശുപത്രിയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കേസില്‍ ആ വെളിപ്പെടുത്തല്‍ മറ്റൊരു വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ രത്‌നമ്മയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

താന്‍ 1988ല്‍ കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സുകുമാരക്കുറുപ്പ് വന്നിരുന്നുവെന്നാണ് രത്‌നമ്മ പറയുന്നത്. നെഞ്ചുവേദനയായി ചികിത്സയ്ക്ക് വന്നതായിരുന്നു ആ ആള്‍. അയാളുടെ ചരിത്രവും രൂപവും കണ്ട് സംശയം തോന്നിയ സീനിയേഴ്‌സ് വന്ന് പറഞ്ഞപ്പോഴാണ് ആ രോഗിയുടെ അടുത്തേക്ക് താനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ സുകുമാരക്കുറുപ്പിന്റെ അയല്‍വാസി കൂടിയായതിനാല്‍ കണ്ടപ്പോള്‍ തന്നെ അത് അയാളെന്ന് ഉറപ്പിച്ചു. താന്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും മലയാളം സംസാരിക്കുമെന്നും ആ ആള്‍ തന്നോട് പറഞ്ഞു. താന്‍ കേരളത്തില്‍ നിന്നാണെന്നും വീട് ചെറിയനാടാണെന്നും ശിവരാമക്കുറിപ്പിന്റെ അയല്‍വാസിയാണെന്നും കൂടി താന്‍ അയാളോട് പറഞ്ഞു. അത് കേട്ടതോടെ അയാളില്‍ മാറ്റമുണ്ടായി. വാര്‍ഡിലേക്ക് മാറ്റിയതും അയാളെ കാണാതായെന്നും രത്‌നമ്മ പറഞ്ഞു.

Top