വികടത്തരം!..വിജയരാഘവനുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിനാശകരം.പാര്‍ട്ടി കോടിയേരിക്കൊപ്പം അടിയുറച്ച് നിന്നിരുന്നെങ്കില്‍

കൊച്ചി:സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നത് പാര്‍ട്ടിയെ വരും കാലത്ത് കൂടുതല്‍ തിരിച്ചടി നല്‍കുമെന്ന് പാര്‍ട്ടി അണികളില്‍ തന്നെ സംസാരം ഉയരുന്നു. ആവശ്യ ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് പോകുന്നത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ദോഷം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പുതിയ സെക്രട്ടറിക്ക് കീഴില്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് തന്നെ ആശയക്കുഴപ്പമാകും. അണികള്‍ക്കിടയില്‍ ഇത് നല്ല സന്ദേശവുമല്ല നല്‍കുക. പാര്‍ട്ടി കോടിയേരിക്കൊപ്പം അടിയുറച്ച് നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ഒഴിഞ്ഞതാണ് പ്രതിസന്ധി ആയിരിക്കുന്നത്.

Top