നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയുള്ള ഗോവ പിടിയ്ക്കാനുള്ള ശ്രമങ്ങൾ ചടുലമാക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് കഴിഞ്ഞാല്‍ ആം ആദ്മി പാർട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.
നിലവില്‍ സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയ്ക്ക് നിയമസഭാഗംങ്ങള്‍ ഒന്നുമില്ല. എങ്കിലും ഗോവയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇവർക്ക് അനുകൂലമാണ്.
ബി ജെ പി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം യുവാക്കളുടെ പിന്തുണയും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
അധികാരം പിടിക്കുക തന്നെയാണ് പാർട്ടിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ കരുത്തനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തന്നെ അവർ പ്രഖ്യാപിച്ചു.
അമിത് പലേക്കറിനെയാണ് ആം ആദ്മി പാർട്ടി ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്
പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പലേക്കർക്ക് ഗോവയിലെ ചില മേഖലകളില്‍ നിർണ്ണായക സ്വാധീനമുണ്ട്.
ഗോവയിലെ പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ഗോവയിലെ 40 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
വിവിധ സർക്കാരുകളുടെ കാര്യക്ഷമമല്ലാത്ത ഭരണം മൂലം നഷ്ടമായ സംസ്ഥാനത്തിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ ആം ആദ്മി പാർട്ടിയിലൂടെ സാധിക്കുമെന്നാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ പലേക്കർ പറഞ്ഞത്.
അഴിമത രഹിതമായും വികസനത്താല്‍ മുന്നേറുന്നതുമായി ഒരു ഗോവ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ താരപ്രചാരകന്‍. ഡൽഹി മുഖ്യമന്ത്രി അടുത്തിടെ ഗോവയിലെ കോർട്ടലിം ഗ്രാമത്തിൽ വീടുവീടാന്തരം കയറിയാണ് പ്രചാരണം നടത്തിയത്.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും എഎപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭഗവത് മാനാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥനാർത്ഥി.