കോട്ടയം: കത്തോലിക്ക സഭയുടെ അടിവേരിളക്കിയ സിസ്റ്റർ അഭയ കേസ് പുതിയ വഴിത്തിരിവിലേക്ക് .കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി തന്റെ കന്യാ ചര്‍മ്മം കൃത്രിമമായി തുന്നി പിടിപ്പിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. സിസ്റ്റ്സ്ര് സെഫിയുമായി മറ്റ് പ്രതികള്‍ക്ക് ഉണ്ടായിരുന്ന അവിഹിത ബന്ധം കൊല നടക്കുന്ന രാത്രി നേരില്‍ കണ്ടതാണ് അഭയയേ തലക്കടിച്ച് കൊലപെടുത്താന്‍ കാരണം എന്ന് മുമ്പ് നാര്‍ക്കോ അനാലിസസ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
പരിശോധനയില്‍ ഇത് കൃത്യമായി ഫാ. കോട്ടൂറും മറ്റും തുറന്ന് പറയുന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടതാണ്. തുടര്‍ന്ന് കേസില്‍ നിന്നും രക്ഷപെടാന്‍ സിസ്റ്റര്‍ സെഫി തന്റെ കന്യാ ചര്‍മ്മം വീണ്ടും കൃത്രിമമായി തുന്നി പിടിപ്പിക്കുകയായിരുന്നു. പണ്ടേ ഉള്ള ആരോപോണം ഇപ്പോള്‍ ഇതാ സി.ബി.ഐ റിപോര്‍ട്ടില്‍ വന്നിരിക്കുന്നു. അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ദൈവം നല്‍കിയ കന്യാചര്‍മം നഷ്ടപ്പെട്ടത് കൃത്രിമമായി ഹൈമനോ പ്ലാസ്റ്റി’ സര്‍ജറി ചെയ്തത് ഗൈനോക്കോളജി ലേഡി ഡോക്ടര്‍ കണ്ടു പിടിച്ച വിവരം അഭയ കേസില്‍ ച്ബ്ബീ കോടതിയില്‍ നല്‍കിയ കുറ്റ പ്പത്രത്തിലെ ( 29-ാം പേജ് പാരഗ്രാഫ് 53) കൃത്യമായി പറയുന്നു.27 കൊല്ലമായി അഭയ സിസ്റ്റര്‍ കൊലപ്പെട്ടിട്ട്. ഇതുമായി ബന്ധപ്പെട്ട് അന്നത്തേ രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെയും തുടങ്ങി കേരലത്തിലെ അന്തരിച്ച കെ.എം മാണിയും കരുണാകരനും എല്ലാം വലിയ ചര്‍ച്ചയില്‍ വന്നിരിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത് സിസ്റ്റര്‍ സെഫി കൃത്രിമമായി തുന്നി ചേര്‍ത്ത വിവാദം തന്നെ. സിസ്റ്റര്‍ സെഫിയുമായി ഫാ കോട്ടൂരിന് വ്യക്തമായി ഉള്ള ബന്ധം കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. സിസ്റ്റര്‍ സെഫിയും ഈ വൈദീകനും മറ്റുള്ളവരുമായോ തുടര്‍ച്ചയായ ലൈംഗീക ബന്ധം ഉണ്ടായിരുന്നു എന്നാണ് സി.ബി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഉള്ളത്. ഈ കന്യാസ്ത്രീ മെഡിക്കല്‍ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരിക്കുന്നു അവര്‍ കന്യക അല്ല എന്നും തുടര്‍ച്ചയായ ലൈംഗീക ബന്ധത്തില്‍ ഈ കന്യാസ്ത്രീ ഏര്‍പ്പെട്ടു എന്നും റിപോര്‍ട്ടില്‍ ഉണ്ട്.സിസ്റ്റര്‍ അഭയ കണ്ട രംഗങ്ങള്‍ കേസില്‍ തള്ളികളയാനാണ് സെഫി തന്റെ കന്യാ ചര്‍മ്മം കൃത്രിമം ആയി തുന്നി ചേര്‍ത്തത് എന്നു കരുതുന്നു. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് 1992 മാര്‍ച്ച് 27നാണ്.
16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18ന് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരേയും സിബിഐ 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.എന്തുകൊണ്ടാണ് ഒരു കന്യാസ്ത്രീ ഈ വിധം മരനപെട്ടിട്ടും അത് ഒരു കൊലപാതകം എന്നു തെളിഞ്ഞിട്ടും സഭാ അധികൃതര്‍ കൊലപാതകികളേ പുറത്താക്കാതെ സംരക്ഷിക്കുന്നത്. ഫാ റോബിന്‍ ചെയ്തതിലും എത്രയോ ക്രൂരമായാണ് ഈ വൈദീകരും, പ്രതിയായവരും സിസ്റ്റര്‍ അഭയയോട് ചെയ്തത്. ഒരു പക്ഷേ ഫാ റോബിന്‍ കൊട്ടിയൂര്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി അവള്‍ക്കും കുടുംബത്തിനു ചിലവിനും സംരക്ഷണവും ബല്കിയിരുന്നു. ഒരു വിധ ശാരീരിക പീഢനവും മറ്റ് വിധത്തില്‍ നടത്തിയില്ല.
കൊന്നു കളഞ്ഞും ഇല്ല. എന്നാല്‍ ഇവിടെ കൊലകേസില്‍ വൈദീകര്‍ മാസങ്ങള്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടും അവരെ രക്ഷിക്കാന്‍ സഭ ഒഴുക്കിയ പണം വന്‍ തോതിലാണ്. ഈ വൈദീകരുടെ സഭയുടെ ഈ നൂറ്റാണ്ടിലേ ഏറ്റവും അധികം പണം ചിലവാക്കിയ സംഭവവും ഈ കേസിനാണ് എന്നു പറയുന്നു. ഏതായാലും സിസ്റ്റര്‍ സെഫിക്ക് ദൈവം കൊടുത്ത കന്യാ ചര്‍മ്മം എല്ലാം അവരുടെ ജീവിതത്തില്‍ അവര്‍ ഉപേക്ഷിച്ചു. ഒടുവില്‍ കൃത്രിമമമായി കന്യാ ചര്‍മ്മം വയ്ച്ച് പിടിപ്പിച്ച് കൃത്രിമമായ ഒരു കന്യകയായി അവര്‍ അഭിനയിക്കുമ്പോള്‍ ഈ നാടിന്റെ നിയമത്തോടും നീതിയോടും ഇരയോടും എന്തൊക്കെയോ പകരം വീട്ടല്‍ നടക്കുകയാണ്.