കാഷ്മീരിൽ ലഷ്കർ ഭീകരൻ ദുജാനയെ സൈന്യം വധിച്ചു.

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കൊടും ഭീകരൻ വധിക്കപ്പെട്ടു.മുസ്ലിം ഭീകരസംഘടന ലഷ്‌കര്‍ ഇ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബു ദുജാന ആണ് സൈന്യം വധിച്ചത് . ജമ്മു കശ്മീര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ്, 182 ബറ്റാലിയന്‍, 183 ബറ്റാലിയന്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ദുജാന കൊല്ലപ്പെട്ടത്.ഭീകരരുടെ ആക്രമണം കനത്തതായിരുന്നുവെന്നും താഴ്‌വരയെ ഭീകര വിമുക്തമാക്കുന്ന നടപടികള്‍ ശക്തമായി തുടരുമെന്നും സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും ഒരു വിഘടനവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. താഴ്‌വരയിലെ ഭീകരരെ തുടച്ചുനീക്കാനിറങ്ങിയ സൈന്യത്തിന് പ്രധാന നേട്ടമാണിത്. ഭീകര പ്രവർത്തനങ്ങളുടെ തലച്ചോറായി പ്രവർത്തിച്ചിരുന്ന ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു ദുജാനയും കൂട്ടാളിയും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമയിലെ ഹാക്രിപോറയിൽ ചൊവ്വാഴ്ച പുലർച്ചെ ഇവർ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാസേന ഏറെനേരം നീണ്ട ഏറ്റുമുട്ടലിലാണ് അബു ദുജാനയെയും ആരിഫ് ഭട്ടിനെ യും വധിച്ചത്.

പ്രത്യാക്രമണം നടത്തി ചെറുത്തുനിൽക്കാൻ ഭീകരർ ശ്രമിച്ചുവെങ്കിലും കെട്ടിടത്തിനുള്ളിൽ അബുദുജാനയാണെന്നു സ്ഥിരീകരിച്ചതോടെ സുരക്ഷാസേന കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെ നൂറോളം വരുന്ന ജനക്കൂട്ടം കല്ലെറിഞ്ഞുവെങ്കിലും ദൗത്യംപൂർത്തിയാക്കിയാണ് സുരക്ഷാസേന പിൻവാങ്ങിയത്. ഇവരെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫിർദൗസ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നു പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബു ദുജാനയുടെ നേതൃത്വത്തിൽ തെക്കൻ കാഷ്മീരിൽ സമീപകാലത്ത് സുരക്ഷാസേനയ്ക്കും രാഷ് ട്രീയക്കാർക്കും നേരേ നിരവധി ആക്രമണങ്ങളാണു നടന്നത്. പാക്കിസ്ഥാൻ പൗരനായ ഇയാളുടെ തലയ്ക്ക് ജമ്മു കാഷ്മീർ പോലീസ് 15 ലക്ഷം രൂപ വിലയിട്ടിരുന്നു. ദുജാനയുടെ വധം കാഷ്മീരിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. ഭീകരപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ ബാങ്ക് കൊള്ളയടിക്കുന്നത് ആരിഫ് ഭട്ട് ആയിരുന്നു.ABU DUJANA KILLED

ഇന്നലെ പുലർച്ചെയാണ് സിആർപിഎഫും കരസേനയുടെ രാഷ്‌ട്രീയ റൈഫിൾസും ജമ്മു കാഷ്മീർ പോലീസിന്‍റെ ഭീകരവിരുദ്ധ വിഭാഗവും സംയുക്തമായി ഭീകരനെ കീഴടക്കാൻ ശ്രമം തുടങ്ങിയത്. 26 കാരനായ ദുജാന ആറു വർഷമായി കാഷ്മീരിൽ തന്പടിക്കുകയാണ്. ഇയാളാണ് ഉധംപുർ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ. ഹാക്രിപോറയിലുള്ള ഭാര്യയുടെ വീട്ടിൽ ഇയാൾ എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ നീക്കമാണ് ഭീകരനെ കുടുക്കിയതിൽ നിർണായകമായത്.പുറംലോകത്ത് വിരളമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ഈ ഭീകരൻ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. ഈ വർഷം ആദ്യം ഗ്രാമത്തലവനായ ഫയാസ് അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയതും ദുജാനയാണ്.

ദുജാനയും അബു കാസിം എന്നറിയപ്പെടുന്ന അബ്ദുൾ റഹ്‌മാനും ചേർന്നാണ് കഴിഞ്ഞ വർഷം ഉധംപുരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചത്. അനന്ത്നാഗിലെ സൻഗാമിൽ രണ്ട് സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നിലും ദുജാനയുടെ കരങ്ങളായിരുന്നു. ഇതോടൊപ്പം ഭീകരസംഘടനയിലെക്കു നിരവധി യുവാക്കളെ ഇയാൾ ചേർത്തു. ഖാലിദ് എന്നറിയപ്പെടുന്ന റിയാസ് അഹമ്മദ് ദർഷ റഹ്‌മാൻ എന്ന അരിഫ് നബി ദർ, ഹെപ്തുള്ള എന്ന അയുബ് ലോൺ എന്നിവർ ഇതിൽ ചിലരാണ്. ദുജാനയ്ക്കൊപ്പം കൊല്ലപ്പെട്ട ഭട്ടിന്‍റെ നേതൃത്വത്തിലാണ് അരിഹൽ, രത്നിപോറ, നിഹാമ തുടങ്ങിയ സ്ഥലങ്ങളിൽ ബാങ്കുകൊള്ള നടന്നത്.ഭീകരരുടെ വധത്തെത്തുടർന്ന് കാഷ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി. ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റിന്‍റെ വേഗം കുറയ്ക്കുകയും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തു. ഇന്നും വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‌ക്ക് അവധി യാണ്.

Top