മലയാളി വിദ്യാർത്ഥിയുടെ ആശ്രിതർക്ക് ഒരു കോടിയടുത്ത് നഷ്ടപരിഹാരം

ഡൽഹി :ഡൽഹിയിൽ അപകടത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥിയുടെ ആശ്രിതർക്ക് 81.21 ലക്ഷംരൂപ നഷ്ടപരിഹാരം .: ഡൽഹിയിൽ അപകടത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥി ഡൈൻ തോമസ്സിന്റെ മാതാപിതാക്കൾക്കാണ് നഷ്ടപരിഹാരമായി 81.21 ലക്ഷം രൂപ 9 % പലിശയോടെ നല്കാൻ എതൃകക്ഷികളായ ടാറ്റ എ ഐ ജി ജനറൽ ഇൻഷുറൻസ് കമ്പനിയോട് ഡൽഹി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണൽ ജഡ്ജി ശ്രീ. രാജീവ് ബൻസാലാണ് ഉത്തരവിട്ടത്. ഒരു വിദ്യാർത്ഥി അപകടത്തിൽ മരിച്ചതിൽ രാജ്യത്തു വിധിച്ച ഏറ്റവും വലിയ നഷ്ടപരിഹാരങ്ങളിലൊന്നാണിത്.delhi student

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ: തോമസ് കെ ജെയുടെയും മിനിമോളിന്റെയും  മകനായിരുന്നു  ഡേൻ തോമസ് 07.08.2013 നു ഡൽഹി-നോയിഡ ഹൈവെയിലുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡൈൻ സഞ്ചരിച്ച ബൈക്കിനുപിന്നിൽ അമിത വേഗത്തിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അമിറ്റി യൂണിവേഴ്സിറ്റിയിൽ എം ബി എ വിദ്യാർത്ഥിയായിരുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ: ജോജോ ജോസ് ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top