കോട്ടക്കലിൽ വാഹനാപകടം ; കൈകുഞ്ഞ് മരിച്ചു

കോട്ടക്കല്‍ (മലപ്പുറം):
ദേശീയപാത എടരിക്കോടിന്​ സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ്​ മരിച്ചു.മൂന്ന്​ പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു​. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്‍റെ മകള്‍ ആയിശ (ഒരു മാസം) ആണ്​ മരിച്ചത്​.

കുട്ടിയുടെ പിതാവ്​ റഷീദ്​, മാതാവ്​ മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കല്‍ അല്‍മാസ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ്​ അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുഴല്‍ കിണര്‍ ജോലിക്ക്​​ ഉപയോഗിക്കുന്ന ലോറിയാണ്​ അപകടമുണ്ടാക്കിയത്​.

Top